ഗൂഗിള്‍ ഗ്ലാസ്സ് വഴി ശസ്ത്രക്രിയ
ചെന്നൈ: ഇന്ത്യയില്‍ ആദ്യമായി ഗൂഗിള്‍ കണ്ണട ഉപയോഗിച്ച് ഒരു ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി. ലോകം മുഴുവന്‍ ആ ശസ്ത്രക്രിയ കാണുകയും ചെയ്തു.
ചെന്നൈയിലെ ലൈഫ്‌ലൈന്‍ ആശുപത്രുടെ ചെയര്‍മാന്‍ ആയ ഡേ. ജെഎസ് രാജ്കുമാര്‍ ആണ് ഇങ്ങനെ ചരിത്രത്തിന്റെ ഭാഗമായത്. ലാപ്രോസ്‌കോപി സര്‍ജന്‍ ആയ ഡോ. രാജ്കുമാര്‍ രണ്ട് രോഗികളുടെ ശസ്ത്രക്രിയയാണ് ഗൂഗിള്‍ കണ്ണട ഉപയോഗിച്ച് ചെയ്തത്.

പഠനങ്ങള്‍ക്കും , ദൂരെയുള്ള വിദഗ്ധരുടെ ഉപദേശം തേടാനും വളരെ ഉപകാരപ്രദമാണ് ഈ സാങ്കേതിക വിദ്യ. ഡോക്ടര്‍ കാണുന്ന കാഴ്ച ലോകത്തില്‍ എവിടെയിരുന്നു കാണാനാകും. ശസ്ത്രക്രിയയില്‍ വിദേശ രാജ്യങ്ങളിലെ വിദഗ്ധരുടെ സേവനം ആവശ്യമുണ്ടെങ്കില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാവുന്നതാണ്.
43 വയസ്സുള്ള ഒരു പുരുഷന്റെ ഹൃദയ സംബന്ധിയായ ശസ്ത്രക്രിയയും 46 കാരിയായ സ്ത്രീയ ഹെര്‍ണിയ ശസ്ത്ര്ക്രിയും ആണ് ലോകരം ലൈവ് ആയി കണ്ടത്. ഡോ.രാജ്കുമാറിന്റെ ലൈഫ് ലൈന്‍ ആശുപത്രിയില്‍ വച്ച് തന്നെയായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ നടത്തുമ്പോള്‍ താന്‍ അല്‍പം ടെന്‍ഷനില്‍ ആയിരുന്നുവെന്ന് ഡോക്ടര്‍ രാജ്കുമാര്‍ പറഞ്ഞു. പക്ഷേ ഇന്ത്യയില്‍ ആദ്യമായി ഇത്തരംഒരു കാര്യം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. ആരോഗ്യ രംഗത്ത് വലിയ കുതിച്ചു ചാട്ടത്തിനാണ് ഇതു വഴിവെക്കുക എന്നും ഡോക്ടര്‍ പറഞ്ഞു.












Click it and Unblock the Notifications