കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് ദിവസം!! 1000 കോടി!! വിജയക്കുതിപ്പില്‍ ചരിത്ര നേട്ടവുമായി ബാഹുബലി2!!

ഇന്ത്യന്‍ സിനിമയിലെ ആദ്യ ചരിത്ര നേട്ടമാണ് ബാഹുബലി സ്വന്തമാക്കിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ സിനിമ ആയിരം കോടി ക്ലബില്‍ എത്തുന്നത്.

  • By Gowthamy
Google Oneindia Malayalam News

റെക്കോര്‍ഡുകള്‍ കുറിച്ച് മുന്നേറുന്ന ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ അവിസ്മരണീയ ചിത്രം ബാഹുബലിക്ക് പുതിയ നേട്ടം. ആയിരം കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന ചരിത്ര നേട്ടമാണ് ബാഹുബലി സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് പത്ത് ദിവസം കൊണ്ടാണ് ബാഹുബലി 1000 കോടിയിലേറെ രൂപ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്നത്.

ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് 800 കോടിയും വിദേശത്ത് 200 കോടിക്ക് മുകളിലുമാണ് ബാഹുബലി സെക്കന്‍ഡ് സ്വന്തമാക്കിയത്. 250 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. പുതിയ നേട്ടത്തില്‍ ആരാധകര്‍ക്കും ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലിക്കും നന്ദി അറിയിച്ചിരിക്കുകയാണ് നടന്‍ പ്രഭാസ്. ഫേസ്ബുക്കിലൂടെയാണ് പ്രഭാസ് നന്ദി അറിയിച്ചിരിക്കുന്നത്.

 1000 കോടി

1000 കോടി

ഇന്ത്യന്‍ സിനിമയിലെ ആദ്യ ചരിത്ര നേട്ടമാണ് ബാഹുബലി സ്വന്തമാക്കിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ സിനിമ ആയിരം കോടി ക്ലബില്‍ എത്തുന്നത്. പത്ത് ദിവസം കൊണ്ടാണ് ബാഹുബലി 1000 കോടി ക്ലബില്‍ ഇടം നേടിയിരിക്കുന്നത്.

 ആമിര്‍ഖാന്‍ ചിത്രം

ആമിര്‍ഖാന്‍ ചിത്രം

2014ല്‍ പുറത്തിറങ്ങിയ ആമിര്‍ഖാന്‍ ചിത്രമായ പികെയെ പിന്തള്ളിയാണ് ബാഹുബലിയുടെ നേട്ടം. പികെയുടെ ആജീവനാന്ത കളക്ഷന്‍ റെക്കോര്‍ഡ് 743 കോടിയായിരുന്നു. എന്നാല്‍ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുളളില്‍ തന്നെ ബാഹുബലി 2 800 കോടിയിലെത്തിയിരുന്നു.

 പ്രതീക്ഷിക്കുന്നത്

പ്രതീക്ഷിക്കുന്നത്

ഇന്ത്യയിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയം നേടിയ സിനിമയുടെ സംവിധായകന്‍ എന്ന നേട്ടം ചിത്രം സംവിധാനം ചെയ്ത രാജമൗലി നേടിയിരിക്കുകയാണ്. ചിത്രം 1500 കോടി കടക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

അവിസ്മരണീയ യാത്ര

ബാഹുബലിയുടേത് അവിസ്മരണീയ യാത്രയെന്നാണ് പുതിയ നേട്ടത്തെ കുറിച്ച് നടന്‍ പ്രഭാസ് കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിജയം ആരാധകര്‍ക്കും സംവിധായകന്‍ രാജമൗലിക്കും സമര്‍പ്പിക്കുന്നുവെന്നും പ്രഭാസ്. തന്നെ വിശ്വസിച്ച് കഥാപാത്രം ഏല്‍പ്പിച്ചതിന് രാജമൗലിക്ക് അദ്ദേഹം നന്ദി അറിയിക്കുന്നുമുണ്ട്.

 പ്രദര്‍ശനം തുടരുന്നു

പ്രദര്‍ശനം തുടരുന്നു

ഏപ്രില്‍ 28ന് പുറത്തിറങ്ങിയ ചിത്രം ഇതിനോടകം നിരവധി റെക്കോര്‍ഡുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. 36 കോടി അഡ്വാന്‍സ് ബുക്കിങ്, ഏററവും വലിയ തീയേറ്റര്‍ റിലീസ്, ഓപ്പണിങ് ഡേ സീറ്റ് ഒക്യൂപ്പന്‍സി, ഉയര്‍ന്ന ഓപ്പണിങ് ഡേ കളക്ഷന്‍, അതിവേഗ നൂറുകോടി, അമേരിക്കന്‍ ബോക്‌സോഫീസ് ഹിറ്റ് എന്നിങ്ങനെ ഒട്ടനവധി റെക്കോര്‍ഡുകളാണ് ബാഹുബലി നേടിയത്.

6500 സ്‌ക്രീന്‍

6500 സ്‌ക്രീന്‍

തെലുങ്കിനു പുറമെ ഹിന്ദി, മലയാളം, തമിഴ് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തു. ലോകമെമ്പാടുമായി 6500 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

English summary
first indian film to gross rs 1000 crore at the box office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X