കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിൻ സ്വാതന്ത്യ ദിനത്തിൽ വിപണിയിലേക്ക്? അസാധ്യമെന്ന് വിദഗ്ധർ!

Google Oneindia Malayalam News

ദില്ലി: ചൈനയില്‍ നിന്നും തുടക്കമിട്ട കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുളള വാക്‌സിന്‍ കണ്ടെത്താന്‍ ഇതുവരെ ഒരു രാജ്യത്തിനും സാധിച്ചിട്ടില്ല. കൊവിഡ് വാക്‌സിന് വേണ്ടിയുളള പരീക്ഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നു.

Recommended Video

cmsvideo
Corona Vaccine on Aug 15 | Oneindia Malayalam

അതേസമയം കൊവിഡ് പ്രതിരോധത്തിനായുളള ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറക്കുമെന്ന സൂചനകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്( ഐസിഎംആര്‍). എന്നാല്‍ അത് അസാധ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

ഇന്ത്യയുടെ കൊവാക്‌സിന്‍

ഇന്ത്യയുടെ കൊവാക്‌സിന്‍

കൊവാക്‌സിന്‍ എന്നാണ് ഇന്ത്യയുടെ കൊവിഡ് വാക്‌സിന്റെ പേര്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി ചേര്‍ന്നാണ് കൊവാക്‌സിന്‍ ഐസിഎംആര്‍ വികസിപ്പിച്ചെടുക്കുന്നത്. വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്ന സ്ഥാപനഘങ്ങളോട് നടപടികള്‍ വേഗത്തിലാക്കാനാണ് ഐസിഎംആര്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊതുജനങ്ങള്‍ക്ക് ആഗസ്റ്റ് 15ന്?

പൊതുജനങ്ങള്‍ക്ക് ആഗസ്റ്റ് 15ന്?

കേന്ദ്ര സര്‍ക്കാരിലെ ഉന്നത വൃത്തങ്ങള്‍ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന പദ്ധതി ആയതിനാല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നത് ല്‍ നിന്നും ഐസിഎംആര്‍-ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വേര്‍തിരിച്ചെടുത്ത ഘടകത്തില്‍ നിന്നാണ്. ജൂലൈ 7ന് ക്ലിനിക്കല്‍ പരീക്ഷണം ആരംഭിക്കണമെന്നും വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ആഗസ്റ്റ് 15ന് എത്തിച്ച് നല്‍കാനുളള പദ്ധതിയെ കുറിച്ചും സ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ ഐസിഎംആര്‍ സൂചിപ്പിക്കുന്നു.

പ്രായോഗികമല്ല

പ്രായോഗികമല്ല

എന്നാല്‍ ആഗസ്റ്റ് 15ന് കൊവിഡ് വാക്‌സിന്‍ വിപണിയില്‍ എത്തിക്കുക എന്നത് പ്രായോഗികമല്ല എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആഗസ്റ്റ് 15 എന്നത് തികച്ചും അപ്രായോഗികമായ ഒരു ലക്ഷ്യമാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിററ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ ഇമ്മ്യൂണോളജിസ്റ്റ് ആയ വിനീത ബാല്‍ പറയുന്നു. ഇത്ര വേഗത്തില്‍ ഒരു വാക്‌സിനും തയ്യാറാക്കാന്‍ സാധ്യമല്ല. അതിന് നിരവധി ഘട്ടങ്ങള്‍ അടങ്ങിയിട്ടുളളതാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

പരിശോധന വിജയമാകുമോ

പരിശോധന വിജയമാകുമോ

എത്ര വലിയ അവശ്യ ഘട്ടത്തില്‍ ആണെങ്കില്‍ പോലും ആഗസ്റ്റ് 15ലേക്ക് വാക്‌സിന്‍ വിപണിയിലെത്തിക്കുക എന്നത് അസാധ്യമാണെന്നും വിനീത ബാല്‍ പറയുന്നു. വാക്‌സിന്‍ പരിശോധന വിജയമാകും എന്ന് ഐസിഎംആര്‍ നേരത്തെ തന്നെ ഉറപ്പിച്ചിരിക്കുകയാണോ എന്ന് ബയോതിക്‌സില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനായ ആനന്ദ ഭന്‍ ചോദിക്കുന്നു

രണ്ട് ഘട്ടം കടന്നു

രണ്ട് ഘട്ടം കടന്നു

വാക്‌സിന്‍ വികസനം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ജൂലൈ 7ന് എങ്ങനെ പരീക്ഷണം ആരംഭിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു. കൊവാക്‌സിന്‍ പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ കടന്ന് ഡിസിജിഐയുടെ അംഗീകാരം നേടിയിട്ടുണ്ട്. സാധാരണയായി വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് മാസങ്ങള്‍ തന്നെ വേണ്ടി വരുന്നതാണ്.

മനുഷ്യരിലെ പരീക്ഷണം

മനുഷ്യരിലെ പരീക്ഷണം

മൂന്നാമത്തെ ഘട്ടത്തിലാണ് വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ നടത്തുക. അതിന് ശേഷം മരുന്ന് ശരീരത്തില്‍ ഫലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ക്ലിനിക്കല്‍ പരീക്ഷണത്തിന് ശേഷം ഡാറ്റ വിശകലനവും വെരിഫിക്കേഷനുമുണ്ട്. അതിനും ശേഷം ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തയതിനും ശേഷമാണ് പൊതുജനങ്ങള്‍ക്കായി വിപണിയിലേക്ക് എത്തുക.

English summary
First Indian made Covid Vaccine likely to reach public on August 15, hints ICMR
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X