കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ പ്രമുഖ വനിത ബൈക്കര്‍ വീനു പലിവാള്‍ അപകടത്തില്‍ മരിച്ചു

Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യത്തെ പ്രമുഖ വനിത ബൈക്ക് സഞ്ചാരി വീനു പലിവാള്‍ (44) റോഡപകടത്തില്‍ മരിച്ചു. വീനു സഞ്ചരിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് റോഡില്‍ തെന്നി വീണതാണ് അപകട കാരണം. ഭോപ്പാലില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലെ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം . 180 കിലോമീറ്റര്‍ വേഗതയില്‍ ഹാര്‍ലി ഡേവിഡ്‌സണില്‍ സഞ്ചരിയ്ക്കുന്നതില് പേരുകേട്ട വനിതയാണ് വീനു.

<strong>ഒരു റൈഡ് പോലെ വീനു പലിവാള്‍ പോയി.. വിശ്വസിക്കാനാവാതെ സോഷ്യല്‍ മീഡിയ...</strong>ഒരു റൈഡ് പോലെ വീനു പലിവാള്‍ പോയി.. വിശ്വസിക്കാനാവാതെ സോഷ്യല്‍ മീഡിയ...

സഹയാത്രികന്‍ ദീപേഷ് തല്‍വാറിനൊപ്പം ബൈക്കില്‍ ദേശീയ പര്യടനം നടത്തവെയായിരുന്നു അപകടം. തന്റെ മോട്ടോര്‍സൈക്കില്‍ യാത്രയെപ്പറ്റി ഡോക്യുമെന്ററി തയ്യാറാക്കാന്‍ ഒരുങ്ങുകയായിരുന്നു വീനു. അപകടത്തില്‍ പരിക്കേറ്റ വീനുവിനെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

Veenu Paliwal

ജയ്പ്പൂര്‍ സ്വദേശിയായ വൂനു തന്റെ കൊളെജ് പഠനാകാലത്താണ് റൈഡിംഗ് പഠിയ്ക്കുന്നത്. സുഹൃത്തുക്കളില്‍ നിന്നും ബൈക്കോടിയ്ക്കാന്‍ പഠിച്ചുവെങ്കിലും സ്വന്തമായി ബൈക്കില്ലാത്തതിനാല്‍ റൈഡിംഗ് തുടരാനായില്ല.

Veenu Paliwal

വിവാഹ ശേഷം ഭര്‍ത്താവും ബൈക്ക് റെഡിംഗിനെ പ്രോത്സാഹിപ്പിച്ചില് ല. വിവാഹമോചനം നേടിയ ശേഷം കഴിഞ്ഞ വര്‍ഷം മുതലാണ് വീനു വീണ്ടും റൈഡിംഗ് തുടങ്ങിയത്. രണ്ട് കുട്ടികളുടെ അമ്മയാണിവര്‍ .

English summary
First lady biker Veenu Paliwal died in road accident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X