കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിംഗായത്ത് മഠത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പ്രധാന പുരോഹിതനായി വിവാഹിതനായ മുസ്ലീം പുരുഷനെത്തുന്നു

  • By S Swetha
Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകയിലെ ഗഡഗ് ജില്ലയിലെ ലിംഗായത്ത് മഠത്തില്‍ പ്രധാന പുരോഹിതനായി വിവാഹിതനായ മുസ്ലീം പുരുഷനെ നിയമിക്കും. ഗഡഗിലെ അസുതി ഗ്രാമത്തിലെ മുരുകരാജേന്ദ്ര കോറനേശ്വര ശാന്തിധാമ മഠത്തിലാണ് ദിവാന്‍ ഷരീഫ് റഹിമന്‍സാബ് മുല്ല എന്ന മുപ്പത്തിമൂന്നുകാരന്‍ പ്രധാന പുരോഹിതനായി ചുമതലയേല്‍ക്കുന്നത്. ഫെബ്രുവരി 26നാണ് ഇദ്ദേഹം അധികാരമേല്‍ക്കുക.

ജനനം കൊണ്ട് മുസ്ലീം ആണെങ്കിലും ദിവാന്റെ മാതാപിതാക്കളായ റഹിമന്‍സാബും ഫാത്തിമ കൊറനേശ്വരും പന്ത്രണ്ടാം നൂറ്റാണ്ടിലെ ലിംഗായത്ത് സന്യാസിയായ ബസവേശ്വരന്റെ കടുത്ത ഭക്തരായിരുന്നു. ബസവ തത്ത്വചിന്ത പഠിപ്പിക്കുന്നതിനായി ഒരു മഠം പണിയുന്നതിനായി ഏകദേശം മൂന്ന് വര്‍ഷം മുമ്പ് റഹിമന്‍സാബ് അസുതിയില്‍ രണ്ട് ഏക്കര്‍ ഭൂമി സംഭാവന ചെയ്തിട്ടുമുണ്ട്.

അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ ഇടഞ്ഞ് ചൈന: ഇന്ത്യ ഉഭയകക്ഷി കരാര്‍ ലംഘിച്ചെന്ന്!! അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ ഇടഞ്ഞ് ചൈന: ഇന്ത്യ ഉഭയകക്ഷി കരാര്‍ ലംഘിച്ചെന്ന്!!

വ്യക്തികളല്ല തത്വങ്ങളാണ് പ്രധാനമെന്നും തത്ത്വങ്ങളെ പരിപോഷിപ്പിക്കുന്നവര്‍ ഏത് ജാതിയില്‍ ജനിച്ചാലും അവരെ സ്വാഗതം ചെയ്യുന്നതായും ഖജുരി മഠത്തിലെ ആത്മീയഗുരു മുരുകരാജേന്ദ്ര കോരനേശ്വവര്‍ ശിവയോഗി പറഞ്ഞു. ഒരു വ്യക്തി ജനിക്കുമ്പോള്‍ ജാതിയില്ല. എന്നാല്‍ പിന്നീടാണ് ഇത് വരുന്നത്. ഈ മതം സ്വീകരിക്കാനുള്ള ആഗ്രഹം ഷരീഫിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് റഹിമന്‍സാബും നേരത്തെ പിന്തുണ വാഗ്ദാനം ചെയ്തിരുന്നതായും ശിവയോഗി കൂട്ടിച്ചേര്‍ത്തു.

lingayat-158219

കല്‍ബുര്‍ഗിയിലെ ഖജുരി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന 350 വര്‍ഷം പഴക്കമുള്ള കോരനേശ്വര സന്‍സ്ഥാന്‍ മഠത്തിന്റെയും ചിത്രദുര്‍ഗയിലെ ശ്രീ ജഗദ്ഗുരു മുരുകരാജേന്ദ്ര മഠത്തിന്റെയും അനുബന്ധ സ്ഥാപനമാണ് അസുതി മഠം. കഴിഞ്ഞ 3 വര്‍ഷമായി ഇവിടെ ലിംഗായത്ത് മതത്തിന്റെയും ബസവയുടെയും പഠനം നടത്തുന്നത് ദിവാനാണ്. 2019 നവംബര്‍ 10നാണ് അദ്ദേഹം ദീക്ഷയെടുക്കുന്നത്. അസുതിയിലെ എല്ലാ ഗ്രാമീണരുടെയും ബസവയുടെ തത്വചിന്തകള്‍ പഠിപ്പിച്ചതിലൂടെ എല്ലാ വിശ്വാസികളുടെയും പിന്തുണ തനിക്ക് ലഭിച്ചതായി ദിവാന്‍ പറയുന്നു.

ലിംഗായത്ത് ഋഷിമാര്‍ സാധാരണയായി അവിവാഹിതരായ സന്യാസിമാരാണ്. അതേസമയം മൂന്ന് പെണ്‍മക്കളും ഒരു മകനുമുള്ള കുടുംബസ്ഥനാണ് ദിവാന്‍. പക്ഷേ, ഇത്തരത്തിലൊരാളെ പ്രധാന പുരോഹിതനായി മാറ്റുന്നതിലൂടെ പുതിയ മാതൃക കാഴ്ചവെക്കാമെന്നും ബസവ തത്വത്തിന്റെ യഥാര്‍ത്ഥ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുമെന്നും അനുയായികള്‍ വിശ്വസിക്കുന്നു.

English summary
First muslim man will be preacher of Lingayat mutt in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X