കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം എന്‍പിആര്‍ നടപ്പാക്കിയത് യുപിഎ സര്‍ക്കാരെന്ന് ബിജെപി; മറുപടിയുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ദേശീയ ജനസംഖ്യ പട്ടിക യുപിഎ കാലത്താണ് ആദ്യമായി നടപ്പാക്കിയതെന്ന് ബിജെപി. ഇപ്പോള്‍ ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പാര്‍ട്ടി വക്താവ് സയിദ് ഷെഹ്നാസ് ഹുസൈന്‍ ആരോപിച്ചു.

രാജ്യത്ത് എന്‍പിആറിന് ശേഷം എന്‍ആര്‍സി നടപ്പാക്കാനുള്ളത് കോണ്‍ഗ്രസിന്‍റെ തിരുമാനമായിരുന്നു. എന്‍ആര്‍സി രാജവ്യാപകമായി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആവര്‍ത്തിച്ചിട്ടും കോണ്‍ഗ്രസ് തെറ്റിധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും സയിദ് ഷെഹ്നാസ് ഹുസൈന്‍ പറഞ്ഞു.

modi600-

എന്നാല്‍ എന്‍ആര്‍സിയിലേക്കുള്ള ചവിട്ട് പടിയാണ് എന്‍പിആര്‍ എന്ന് പലതലണ ബിജെപി മന്ത്രിമാര്‍ തന്നെ പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയതാണെന്ന മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. 2012 ഓഗസ്റ്റ് 28 ന് ലോക്സഭയിൽ ഇത് സംബന്ധിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ, അന്നത്തെ ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിംഗ്, ഇന്ത്യൻ പൗരന്മാർക്കായുള്ള ദേശീയ രജിസ്റ്റർ സൃഷ്ടിക്കുന്നതിനുള്ള ആദ്യപടിയാണ് എൻ‌പി‌ആർ എന്ന് പറഞ്ഞിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പറഞ്ഞു.യുപിഎ സര്‍ക്കാര്‍ എന്‍ആര്‍സി നടപ്പാക്കാന്‍ ആലോചിച്ചിട്ടേയില്ലെന്നും മാക്കന്‍ പറഞ്ഞു.

എൻ‌പി‌ആർ ആരംഭിക്കുന്നതിന് മുമ്പ് അന്നത്തെ യുപി‌എ സർക്കാർ 2009 ജനുവരിയിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ചേര്‍ത്ത് വിശാലമായ കൂടിയാലോചന നടത്തിയിരുന്നു.എൻ‌പി‌ആർ സാധാരണ താമസക്കാരുടെ പ്രാദേശിക രജിസ്റ്ററായിരുന്നു .എൻ‌പി‌ആർ തനിച്ച് അപകടകരമല്ല, എന്നാല്‍ എന്‍ആര്‍സിയുമായി ബന്ധപ്പിച്ചാല്‍ അത് അപകടകരമാകുമെന്നും മാക്കന്‍ പറഞ്ഞു.

'റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം?; റിമയുടെ 'ആരെടാ നാറി'ക്ക് സന്ദീപിന്‍റെ മറുപടി'റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം?; റിമയുടെ 'ആരെടാ നാറി'ക്ക് സന്ദീപിന്‍റെ മറുപടി

എന്‍പിആറിന് ജനം തെറ്റായ പേര് വിവരങ്ങളും മേല്‍ വിലാസവും നല്‍കണമെന്ന് അരുന്ധതി റോയ്എന്‍പിആറിന് ജനം തെറ്റായ പേര് വിവരങ്ങളും മേല്‍ വിലാസവും നല്‍കണമെന്ന് അരുന്ധതി റോയ്

മഞ്ജു വാര്യർ ഡബ്ല്യുസിസിയിൽ സജീവമാകാത്തത് എന്തുകൊണ്ട്? അഭിപ്രായ വ്യത്യാസമോ? മഞ്ജു മനസ് തുറക്കുന്നു..മഞ്ജു വാര്യർ ഡബ്ല്യുസിസിയിൽ സജീവമാകാത്തത് എന്തുകൊണ്ട്? അഭിപ്രായ വ്യത്യാസമോ? മഞ്ജു മനസ് തുറക്കുന്നു..

English summary
First NPR by UPA says BJP , Congress replies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X