Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് ഒമൈക്രോണ്‍ വര്‍ധിക്കുന്നു; മധ്യപ്രദേശിലും, ഹിമാചലിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു. ഹിമാചല്‍ പ്രദേശിലും, മധ്യപ്രദേശിലും ആദ്യ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശില്‍ വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഹിമാചല്‍ പ്രദേശില്‍ ജനിതക പരിശോധനക്കയച്ച 9 സാമ്പിളുകളില്‍ നിന്ന് ഒരാള്‍ക്ക് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു.

മധ്യപ്രദേശില്‍ എട്ട് പേര്‍ക്ക് സ്ഥിരീകരിച്ചതില്‍ മൂന്ന് പേര്‍ അമേരിക്കയില്‍ നിന്ന് വന്നവരും രണ്ട് പേര്‍ യുകെയില്‍ നിന്നും രണ്ട് പേര്‍ ടാന്‍സാനിയയില്‍ നിന്നും, ഒരാള്‍ ഘാനയില്‍ നിന്നുമാണ് മധ്യപ്രദേശില്‍ എത്തിയത്. ആറ് പേര്‍ക്ക് പരിശോധനയില്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ അവെരെ ഡിസ്ചാര്‍ജ് ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു.

1

രണ്ട് പേര്‍ക്ക് ലക്ഷണങ്ങളൊന്നുമുണ്ടായില്ലെന്നും ഇവരെ ചികിത്സക്ക് വിധേയമാക്കിയെന്നും അധികൃതര്‍ അറിയിച്ചു. എട്ട് പേര്‍ക്ക് ഒമൈക്രോണ്‍ കൂടാതെ വേറെ വല്ല അസുഖവുമുണ്ടോയെന്ന് പരിശോധിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. ഹിമാചല്‍ പ്രദേശില്‍ കാനഡയില്‍ നിന്നുമെത്തിയ സ്ത്രീക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. സ്ത്രീയുടെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവായിരുന്നു ഫലം. അവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും നെഗറ്റീവായിരുന്നു. മറ്റുള്ളവരുടെ സാമ്പിള്‍ പരിശോധന റിസല്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

2

ഇന്ന് സ്ഥിരീകരിച്ച മധ്യ പ്രദേശിലേയും, ഹിമാചല്‍ പ്രദേശിലേയും ഒമൈക്രോണ്‍ കേസുകള്‍ കൂടാതെ രാജ്യത്ത് 415 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത്. 109 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 79 പേര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ 43 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരള, തമിഴ്‌നാട് എന്നിവിടങ്ങളില്‍ മൊത്തം 144 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

3

ഉത്തര്‍പ്രദേശിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. അടുത്ത വര്‍ഷം നിയമസഭാ തെരെഞ്ഞടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഉത്തര്‍പ്രദേശില്‍ ഒമൈക്രോണ്‍ വര്‍ധിച്ചുവരുന്നതിന്റെ പശ്ചാതലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശില്‍ നിയന്ത്രണത്തിന്റെ ഭാഗമായി രാത്രി കര്‍ഫ്യു നടപ്പാക്കിയിട്ടുണ്ട്.

4

ലോകമെങ്ങും ഒമൈക്രോണ്‍ വര്‍ധിക്കുന്നതിന്റെ ആശങ്കകള്‍ക്കിടയില്‍ മറ്റ് ഡെല്‍റ്റാ വകഭേദങ്ങളെക്കാള്‍ തീവ്രവ്യാപന ശേഷിയുള്ളതായതിനാല്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് കാര്യക്ഷമമാക്കാനാണ് എല്ലാ രാജ്യങ്ങളുടെയും തീരുമാനം. ഇതിന്റെ കോവിഡ് മുന്നണി പരാളികള്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനുവരി 10 മുതല്‍ പ്രിക്വേഷന്‍ ഡോസസ് എന്ന പേരില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്ക് പുറമെ 60 വയ,ിന് മുകളിലുള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

5

ഒമൈക്രോണ്‍ വര്‍ധനവിന്റെയും, വാക്‌സിനേഷന്‍ കുറയുന്നതിന്റെയും പശ്ചാതലത്തില്‍ ഇന്നലെ 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ അയച്ചിരുന്നു. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കും വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ട്. ഈ ആഴ്ച, ബംഗാളിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന റാലികള്‍ക്ക് ശേഷം കേസുകളുടെ എണ്ണം വര്‍ധിച്ചതിനാല്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് പരിഗണിക്കാന്‍ അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസമാണ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. പിന്നീട് നിരവധി രാജ്യങ്ങളില്‍ രോഗം പടര്‍ന്ന് പിടിക്കുകയായിരുന്നു. 100ലധികം രാജ്യങ്ങളിലാണ് ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
    ലോക ജനതക്ക് ഭീഷണിയായി ഒരു കോവിഡ് വകഭേദം കൂടി,ഡെൽമൈക്രോൺ ഭീതി
    6

    നിരവധി രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് വേഗത്തിലാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍ ഒമൈക്രോണ്‍ വകഭേദം വര്‍ധിക്കുന്നതിനാല്‍ നിയമന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. രാത്രി യാത്രാ നിരോധനമാണ് ഇന്ത്യുള്‍പ്പെടെ രാജ്യങ്ങളില്‍ നടപ്പിലാക്കിയിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+