ഒമിക്രോണിനുള്ള ആദ്യ എംആര്‍എന്‍എ വാക്‌സിന് അനുമതി, രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പുറത്തിറങ്ങിയേക്കും
ന്യൂഡല്‍ഹി: കൊവിഡിന്റെ ഒമിക്രോണ്‍ വേരിയന്റിനെതിരെയുള്ള ആദ്യ എംആര്‍എന്‍എ വാക്‌സിന് അനുമതി. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചതാണ് ഈ വാക്‌സിന്‍. ജെംകൊവാക്-ഒഎം എന്നാണ് ഈ വാക്‌സിന് നല്‍കിയിരിക്കുന്ന പേര്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെന്നോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.
തിങ്കളാഴ്ച്ച രാത്രിയാണ് ഡ്രഗസ് കണ്‍ട്രോളര്‍ വാക്‌സിന് അനുമതി നല്‍കിയത്. കൊവിഡിനെതിരെയുള്ള രാജ്യത്തിന്റെ ആദ്യ എംആര്‍എന്‍എ വാക്‌സിന്‍ ജെംകൊവാക്-19ന് അനുമതി നല്‍കി ഒരു വര്‍ഷത്തിന് ശേഷമാണ് ഒമിക്രോണ്‍ വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിരിക്കുന്നത്.അതേസമയം രണ്ട് എംആര്‍എന്‍എ വാക്‌സിനുകളും വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമല്ല.

ഇവ അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ ജെന്നോവ അധികതര്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇവയെ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത രണ്ടോ മൂന്നോ ആഴ്ച്ചകള്‍ക്കുള്ളില്‍ ഇവ പുറത്തിറക്കിക്കുമെന്നാണ് ജെന്നോവ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ കൊവിഡ് വാക്‌സിനുകള്‍ ഇപ്പോഴും ധാരാളം ബാക്കിയുണ്ട്.95 കോടി രണ്ടാം ഡോസുകളും രാജ്യത്താകെ നല്‍കി കഴിഞ്ഞിട്ടുണ്ട. ബൂസ്റ്റര്‍ ഡോസുകള്‍ക്ക് കൊവിഡ് വാക്‌സിനുകള്‍ക്ക് ഉള്ളത് പോലെയുള്ള താല്‍പര്യം രാജ്യത്തില്ല. കേന്ദ്ര സര്‍ക്കാര്‍ ഇവ നിര്‍ബന്ധമാക്കിയിട്ടുമില്ല. ഇവ പുറത്തിറക്കിയാല്‍ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് വ്യക്തമല്ല.
ജനങ്ങളില്‍ നിന്ന് എത്രത്തോളം ആവശ്യകത വാക്‌സിനുണ്ട്, എത്ര വില വരും, ആശുപത്രികളിലും, ഹെല്‍ത്ത് സെന്ററുകളിലും ലഭ്യമാവുമോ തുടങ്ങിയ കാര്യങ്ങളൊന്നും ജെന്നോവ പുറത്തുവിട്ടിട്ടില്ല. അതേസമയം "ജെംകോവാക് പുറത്തിറക്കിയപ്പോഴേക്കും രാജ്യത്ത് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് മറ്റ് വാക്‌സിനുകള്‍ വഴി ലഭ്യമാക്കി കഴിഞ്ഞിരുന്നു.എന്നാല്‍ ഒമിക്രോണ്‍ വാക്‌സിന്റെ കാര്യത്തില്‍" ആ പ്രശ്‌നമില്ലെന്ന് ജെന്നോവ സിഇഒ സഞ്ജയ് സിംഗ് പറഞ്ഞു.
"ഒമിക്രോണ്‍ വേരിയന്റിനായുള്ള വാക്‌സിന് വലിയ ആവശ്യകതയുണ്ട്. വുഹാന്‍ വകഭേദത്തിനെതിരെ മികച്ച പ്രതിരോധം ജെന്നോവ വാക്‌സിന്‍' നല്‍കിയിരുന്നതായും സഞ്ജയ് സിംഗ് അവകാശപ്പെട്ടു.ഒമിക്രോണില്‍ നിന്ന് വ്യത്യസ്തമായ വകഭേദങ്ങള്‍ വേറെ ഉണ്ടായാലും, അതിനെ നേരിടാന്‍ കമ്പനി സജ്ജമാണ്.
അപ്‌ഡേറ്റഡ് വാക്‌സിന്‍ 60 മുതല്‍ 100 ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കും. 2 മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യത്തില്‍ ഈ വാക്‌സിന്‍ സൂക്ഷിക്കാം. സാധാരണ റെഫ്രിഡ്ജിറേറ്ററുകളില്‍ ഇവ സൂക്ഷിക്കാനാവുമെന്നും ജെന്നോവ അവകാശപ്പെട്ടു. 'ഈ വാക്‌സിന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒമിക്രോണ്‍ വേരിയന്റിനെതിരെ പരീക്ഷിച്ച് നോക്കിയിരുന്നു. അതിനെ പ്രതിരോധിക്കാനാവുമെന്ന് പരീക്ഷണത്തില്‍' കണ്ടെത്തിയെന്നും സഞ്ജയ് സിംഗ് പറഞ്ഞു.












Click it and Unblock the Notifications