മണിപ്പൂരിലേക്ക് പോകാന്‍ ബിജെപി നേതാവ് രാം മാധവിന് ആദ്യ 'ഐഎല്‍പി വിസ'; വിമര്‍ശനം
ദില്ലി: മണിപ്പൂരിലേക്ക് പ്രവേശിക്കാന്‍ ഐഎല്‍പി പെര്‍മിറ്റ് ലഭിക്കുന്ന ആദ്യ വ്യക്തി താനാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ട്വിറ്ററിലൂടെയായിരുന്നു രാം മാധവിന്‍റെ പ്രതികരണം.
'മണിപ്പൂരിലേക്ക് പോകാന്‍ ഐഎല്‍പി പെര്‍മിറ്റ് ലഭിക്കുന്ന ആദ്യ വ്യക്തി താനാണെന്ന് തോന്നുന്നു, രാം മാധവ് ട്വീറ്റ് ചെയ്തു. മണിപ്പൂർ ഗവൺമെന്‍റിന്‍റെ ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ജോയൽ ജി ഹോക്കിപ്പ് നൽകിയ പെർമിറ്റ് അനുസരിച്ച് ഡിസംബർ 13 മുതല്‍ 19 വരെ ഏഴു ദിവസത്തേക്ക് സംസ്ഥാനത്ത് പ്രവേശിക്കാനുള്ള അനുമതിയാണ് രാം മാധവിന് ലഭിച്ചിരിക്കുന്നത്.

ഡിസംബര്‍ 9 നാണ് മണിപ്പൂരില്‍ പ്രവേശിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇന്നര്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്തിയത് ഐഎല്‍പിക്കെതിരെയായിരുന്നു നേരത്തേ ബിജെപി. എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ മണിപ്പൂരില്‍ പ്രതിഷേധങ്ങള്‍ ശക്തമായതിന്‍റെ പശ്ചാത്തലത്തിലായിരുന്നു രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കുന്നത് രണ്ട് നാള്‍ മുന്‍പ് ഐഎല്‍പി അനുവദിക്കാനുള്ള തിരുമാനത്തിന് കൈകൊണ്ടത്.
അരുണാചല്‍ പ്രദേശ്, നാഗാലാന്‍റ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു ഇതുവരെ പെര്‍മിറ്റഅ ബാധകം. അതേസമയം ഒരൊറ്റ ഇന്ത്യ എന്ന് പ്രഖ്യാപിച്ച് കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ മണിപ്പൂരില്‍ ഐഎല്‍പി ഏര്‍പ്പെടുത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വിടി ബല്‍റാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Seems I happened to be the First person to secure Inner Line Permit before entering Manipur today. https://t.co/m0EBAKsouo pic.twitter.com/Hhmkh4bfCB
— Ram Madhav (@rammadhavbjp) 13 December 2019












Click it and Unblock the Notifications