കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്യപ്രചാരണം അവസാനിച്ചു, രാജ്യത്തെ 91 മണ്ഡലങ്ങൾ നാളെ പോളിംഗ് ബൂത്തിൽ

Google Oneindia Malayalam News

Newest First Oldest First
5:12 PM, 10 Apr

പത്തനാപുരത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് കൺവെൻഷന് അനുമതിയില്ല.
5:12 PM, 10 Apr

ഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്കൊപ്പം പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ എത്തിയാണ് പി സി ജോര്‍ജ് എന്‍ഡിഎ പ്രവേശനം പ്രഖ്യാപിച്ചത്.
3:19 PM, 10 Apr

പ്രധാനമന്ത്രിയുടെ ജീവിത കഥ പറയുന്ന പിഎം മോദി സിനിമയുടെ റിലീസ് തടഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം
12:40 PM, 10 Apr

രാഹുൽ ഗാന്ധി അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
12:26 PM, 10 Apr

ഗുജറാത്തിൽ ഒബിസി നേതാവ് അൽപേഷ് താക്കൂർ കോൺഗ്രസ് വിട്ടു. ബിജെപിയിലേക്കെന്ന് സൂചന
11:03 AM, 10 Apr

കോ​ൺ​ഗ്ര​സ്​ നേ​താ​വും യുപിഎ അ​ധ്യ​ക്ഷ​യു​മാ​യ സോ​ണി​യ ഗാ​ന്ധി ഉത്തർപ്രദേശിലെ റാ​യ്​​ബ​റേ​ലി ലോക്സഭാ മ​ണ്ഡ​ല​ത്തി​ൽ വ്യാഴാഴ്ച പത്രിക സമർപ്പിക്കും.
11:03 AM, 10 Apr

പി ജയരാജനെതിരായ 'കൊലയാളി' പരാമർശം; കെ കെ രമ ഇന്ന് കളക്ടർക്ക് മുമ്പാകെ ഹാജരാകും
11:02 AM, 10 Apr

റഫാലില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീം കോടതി തള്ളി, പുതിയ രേഖകൾ സ്വീകരിക്കാൻ അനുമതി നൽകി
8:00 AM, 10 Apr

ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികൾ രാഹുൽ ഗാന്ധി ഇന്ന് അഭിസംബോധന ചെയ്യും.
7:59 AM, 10 Apr

ഏപ്രിൽ 21, 22 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ പങ്കെടുക്കും.
7:59 AM, 10 Apr

രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനും നെഞ്ചുറപ്പില്ലാത്തവനുമെന്ന് രാഹുൽ ഗാന്ധി. ആസാമിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് രൂക്ഷ വിമർശനം. താൻ വെല്ലുവിളിച്ചിട്ടും മോദി സംവാദത്തിന് തയാറാകത്തതിനെ തുടർന്നാണ് വിമ‍ർശനം
7:59 AM, 10 Apr

അമേഠിയിൽ രാഹുൽ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സോണിയാ ഗാന്ധിയും പ്രിയങ്കയും രാഹുലിനൊപ്പം ഉണ്ടാകും. മണ്ഡലത്തിൽ റോഡ് ഷോയും നടത്തും.

ദില്ലി: രാജ്യം പോളിംഗ് ബൂത്തിലെത്താൻ ഇനി ഒരു ദിനം മാത്രം. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടിംഗ് നാളെ നടക്കും. പരസ്യ പ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 91 മണ്ഡലത്തിലെ വോട്ടർമാരാണ് വ്യാഴ്ഴ്ച വിധിയെഴുതുന്നത്. ദക്ഷിണേന്ത്യയിൽ ആന്ധ്രാപ്രദേശിലും തെലങ്കാനയിലേയും ഉത്തരേന്ത്യയിൽ ഉത്തരാഖണ്ഡിലേയും വോട്ടെടുപ്പ് ആദ്യഘട്ടത്തിൽ തന്നെ പൂർത്തിയാകും.

നാഗ്പൂരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ആദ്യഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റുകളിൽ 8 ഇടത്താണ് ആദ്യഘട്ട വോട്ടെടുപ്പ്. ഉത്തരാഖണ്ഡിലെ അഞ്ച് മണ്ഡലങ്ങളും ഒന്നാം ഘട്ടത്തിൽ വിധിയെഴുതും.

live
English summary
Lok sabha election live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X