കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നരേന്ദ്ര മോദി ബഹുദൂരം മുന്നിൽ; രാഹുൽ ഗാന്ധിയേക്കാൾ നാലിരട്ടി പിന്തുണ

Google Oneindia Malayalam News

ദില്ലി: രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും ജനപ്രീതിയിൽ മുമ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയെന്ന് ഫസ്റ്റ് പോസ്റ്റ്- ഐപിഎസ്ഒഎസ് സർവേ ഫലം. മോദിയുടെ ജനപിന്തുണ വർദ്ധിക്കുമ്പോഴും 2014ലെ വൻ വിജയം ആവർത്തിക്കാൻ ബിജെപിക്ക് കഴിയില്ലെന്നാണ് സർവേ പറയുന്നത്.

എന്നാൽ രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപി തന്നെയായിരിക്കുമെന്നും സർവേയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബറിൽ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേടിയ മൂൻതൂക്കം ലോക്സഭാ തിരഞ്ഞെടുപ്പ് വരെ നിലനിർത്താൻ കോൺഗ്രസിനായില്ലെന്നും സർവേയിൽ പറയുന്നു

ഒരു തന്ത്രം പയറ്റി, ഒടുവിൽ സ്ഥാനാർത്ഥിയായി; രഹസ്യം വെളിപ്പെടുത്തി സുരേഷ് ഗോപിഒരു തന്ത്രം പയറ്റി, ഒടുവിൽ സ്ഥാനാർത്ഥിയായി; രഹസ്യം വെളിപ്പെടുത്തി സുരേഷ് ഗോപി

സർവേ ഫലം

സർവേ ഫലം


മാർച്ച് 2 മുതൽ 22 വരെ നടത്തിയ ഫസ്റ്റ് പോസ്റ്റ്- ഐപിഎസ്ഒഎസ് സർവേയിൽ 31,000ത്തോളം വോട്ടർമാരാണ് പങ്കെടുത്തത്. 63 ശതമാനത്തോളം ആളുകൾ നരേന്ദ്ര മോദിയെ പിന്തുണച്ചപ്പോൾ 16 ശതമാനം ആളുകൾ മാത്രമാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതെന്ന് സർവേ പറയുന്നു.

ബിജെപിയിൽ വിശ്വാസം

ബിജെപിയിൽ വിശ്വാസം

കോൺഗ്രസിനേക്കാൾ കൂടുതൽ ആളുകൾ വിശ്വാസിക്കുന്ന പാർട്ടി ബിജെപിയാണെന്നും സർവേ പറയുന്നു.അടിസ്ഥാന സൗകര്യ വികസനം, അഴിമതി, രാജ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ബിജെപിയെയാണ് കൂടുതൽ ആളുകൾ വിശ്വാസത്തിലെടുക്കുന്നത്. എന്നാൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും വിലക്കയറ്റം നിയന്ത്രിക്കുന്നതിലും ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്ന് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും പ്രതികരിക്കുന്നു.

ജനപ്രീതി കുറയുന്നു

ജനപ്രീതി കുറയുന്നു

നരേന്ദ്ര മോദിയുടെ ജനപ്രീതി ഉയരുമ്പോഴും കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ രാഹുൽ ഗാന്ധിയുടെ ജന പിന്തുണയ്ക്ക് ഇടിവുണ്ടായിട്ടുണ്ടെന്നാണ് സർവേ പറയുന്നത്. ഇന്ത്യയെ നയിക്കാൻ പക്വതയുള്ള ദേശീയ നേതാവായി രാഹുൽ ഗാന്ധി മാറിയിട്ടില്ലെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും പ്രതികരിച്ചത്.

ജിഎസ്ടി നോട്ട് നിരോധനം

ജിഎസ്ടി നോട്ട് നിരോധനം

ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ സാമ്പത്തിക പരിഷ്കാരങ്ങൾക്കും വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ജിഎസ്ടി വിജയകരമാണെന്ന് 69 ശതമാനം ആളുകൾ പ്രതികരിച്ചപ്പോൾ നോട്ട് നിരോധനം വിജയകരമാണെന്ന് 70 ശതമാനം ആളുകളും പ്രതികരിച്ചു.

ബാലാക്കോട്ട് ആക്രമണം

ബാലാക്കോട്ട് ആക്രമണം

പുൽവാമ ഭീകരാക്രമണത്തിന് ശേഷം ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ തിരിച്ചടി പ്രധാനമന്ത്രിയുടെ ജനപിന്തുണ വർദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. 86 ശതമാനം ആളുകളും ബാലാക്കോട്ടിലെ സൈനിക നടപടിയെ പിന്തുണയ്ക്കുന്നു.

 പാർട്ടിയേക്കാൾ വളർന്ന മോദി

പാർട്ടിയേക്കാൾ വളർന്ന മോദി

പാർട്ടിയേക്കാൾ കൂടുതൽ പിന്തുണ മോദിക്കുണ്ടെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. നരേന്ദ്ര മോദിയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്നതാണ് ബിജെപിക്ക് വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകമെന്നും സർവേ പറയുന്നു.

പ്രാദേശിക പാർട്ടികൾക്ക് പിന്തുണ

പ്രാദേശിക പാർട്ടികൾക്ക് പിന്തുണ

പ്രാദേശിക പാർട്ടികൾക്കുളള പിന്തുണ വർദ്ധിച്ചു വരുന്നതായാണ് സർവേ ഫലം വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും, ഒഡീഷയിൽ ബിജു ജനതാ ദളും ആന്ധ്രാപ്രദേശിൽ തെലുങ്ക് ദേശം പാർട്ടിയും, തെലങ്കാനയിൽ തെലുങ്ക് ദേശം പാർട്ടിയേയുമാണ് കൂടുതൽ ആളുകൾ വിശ്വസിക്കുന്നത്.

 കേരളത്തിൽ

കേരളത്തിൽ

കേരളത്തിൽ ഇടതുമുന്നണിക്കാണ് മുൻതൂക്കം. തമിഴ്നാട്ടിൽ എംകെ സ്റ്റാലിന്റെ ഡിഎകെയെയാണ് കൂടുതൽ ആളുകൾ വിശ്വസിക്കുന്നത്. കേരളാ സർക്കാരിന്റെ പ്രവർത്തനങ്ങളും മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന്റെ പ്രവർത്തനങ്ങളും മികച്ചതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളുടെ നിലപാട് നിർണായകമാകുമെന്നും സർവേ പ്രവചിക്കുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
First post-IPSOS survey predicts Modi will return to power,63% Want Him to Return as PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X