Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ ക്വാഡ് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: ആദ്യ ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്നു. ഈ മാസം 12 നാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ആദ്യ ഉച്ചകോടി നടക്കുന്നത്. ജപ്പാൻ പ്രധാനമന്ത്രി സുഗാ യോഷിഹിതോ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ സ്വതന്ത്രവും തുറന്നതും സമന്വയിപ്പിച്ചതുമായ ഇന്തോ-പസഫിക് പ്രദേശം നിലനിർത്തുന്നതിനായുള്ള സഹകരണത്തിന്റെ പ്രായോഗിക വശങ്ങളെ

ഊർജ്ജസ്വലമായ വിതരണ ശൃംഖലകൾ, പുതിയ സാങ്കേതികവിദ്യകൾ, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് മാഹാമാഹിയെ പ്രതിരോധിക്കാനുള്ള നിരന്തരമായ ശ്രമങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്യും. ഇന്തോ-പസഫിക് മേഖലയിൽ സുരക്ഷിതവും തുല്യവും ചിലവ് കുറഞ്ഞതുമായ വാക്സിനുകൾ ഉറപ്പാക്കുന്നതിനുള്ള സഹകരണം കൊണ്ട് വരുന്നതിനുള്ള സാധ്യതകളും പരിശോധിക്കും.

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ബജറ്റ് അവതരിപ്പിക്കുന്നു; ചിത്രങ്ങള്‍ കാണാം

bid

Recommended Video

cmsvideo
    പറഞ്ഞത് അച്ഛനാണെങ്കിലും വളരെ മോശമായിപ്പോയി

    ക്വാഡ് ഉച്ചകോടിക്ക് മുമ്പായി ജപ്പാൻ പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. ടെലിഫോണിലൂടെയായിരുന്ന സുഗാ യോഷിഹിതോയുമായി മോദി ചർച്ച നടത്തിയത്. ഇരുരാജ്യങ്ങളും നേരിടുന്ന പൊതുവായതും അല്ലാത്തതുമായ ആഗോള പ്രാദേശിക വിഷയങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ ഇന്ത്യ-ജപ്പാൻ ഉഭയകക്ഷി ബന്ധത്തിന്‍റെ തിളക്കമാർന്ന ഉദാഹരണമാണെന്ന് സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

    ക്യൂട്ട് ആൻഡ് ഹോട്ട് അനന്യ പാണ്ഡെ- ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+