കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം അയോധ്യയില്‍ രാമക്ഷേത്രം; പിന്നെ മാത്രം മഹാരാഷ്ട്ര സര്‍ക്കാര്‍, ട്വീറ്റുമായി സഞ്ജയ് റൗത്ത്

Google Oneindia Malayalam News

മുംബൈ: അയോധ്യയില്‍ ആദ്യം രാമക്ഷേത്രം നിര്‍മ്മിക്കണം പിന്നീട് മാത്രം മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണമെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത്. അയോധ്യ തര്‍ക്ക ഭൂമി കേസില്‍ വിധി വന്ന തൊട്ട് പിന്നാലെയാണ് സഞ്ജയ് റൗത്ത് ട്വീറ്റ് ചെയ്തത്.

sanjay-raut

അയോധ്യയില്‍ ആദ്യം രാമക്ഷേത്രം നിര്‍മ്മിക്കുകയാണ് വേണ്ടത്. അതിന് ശേഷം മാത്രമേ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപികരണം സംബന്ധിച്ച് തിരുമാനമെടുക്കേണ്ടതുള്ളൂവെന്ന് സഞ്ജയ് റൗത്ത് പ്രതികരിച്ചു. അയോധ്യ വിധിയുടെ ക്രെഡിറ്റ് കേന്ദ്രസര്‍ക്കാരിന് അവകാശപ്പെടാന്‍ കഴിയില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ നേരത്തെ പ്രതികരിച്ചിരുന്നു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് സര്‍ക്കാരിനോട് ശിവസേന നിരന്തരം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം പരിഗണിച്ച് പോലുമില്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സുപ്രീം കോടതി വിധിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.

നേരത്തേ തന്നെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ശിവസേന രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. മഹാരാഷ്ട്രയിലെ നിയമസഭ രൂപീകരണം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനിടെയിലാണ് ബിജെപിക്കെതിരെ ഇപ്പോള്‍ വീണ്ടും ശിവസേന രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പദം വിട്ട് നല്‍കില്ലെന്ന ബിജെപിയുടെ നിലപാടാണ് ശിവസേനയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി കസേര നല്‍കാതെ ഒരു തരത്തിലുള്ള സമവായത്തിനും തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ശിവസേന. ഇതോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

അയോധ്യയുടെ പേരില്‍ രാഷട്രീയം കളിക്കാനുള്ള ബിജെപിയുടെ വാതിലുകള്‍ അടഞ്ഞെന്ന് കോണ്‍ഗ്രസ്അയോധ്യയുടെ പേരില്‍ രാഷട്രീയം കളിക്കാനുള്ള ബിജെപിയുടെ വാതിലുകള്‍ അടഞ്ഞെന്ന് കോണ്‍ഗ്രസ്

നിരവധി വൈരുധ്യങ്ങള്‍; വിധിയില്‍ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്നിരവധി വൈരുധ്യങ്ങള്‍; വിധിയില്‍ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്

സുപ്രീം കോടതി പരിഗണിച്ചത് പുരാവസ്തു തെളിവുകള്‍; ശരിവയ്ക്കപ്പെട്ടത് കെകെ മുഹമ്മദിന്റെ വാദങ്ങള്‍സുപ്രീം കോടതി പരിഗണിച്ചത് പുരാവസ്തു തെളിവുകള്‍; ശരിവയ്ക്കപ്പെട്ടത് കെകെ മുഹമ്മദിന്റെ വാദങ്ങള്‍

English summary
First ram temple then only Maharashtra govt says Sanjay Raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X