കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യമണിക്കൂറില്‍ ബിജെപി മുന്നില്‍

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ എക്‌സിറ്റ് പോളുകളെ ശരിവെക്കുന്നു. ബി ജെ പി നയിക്കുന്ന എന്‍ ഡി എയുട വ്യക്തമായ മുന്നേറ്റമാണ് ആദ്യ ഘട്ടത്തില്‍ കാണുന്നത്. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സൂചനകളാണ് പുറത്തുവന്നത്. മധ്യപ്രദേശിലെ സീറ്റുകള്‍ നിലനിര്‍ത്തിയ ബി ജെ പി കര്‍ണാകടത്തിലും ഉത്തര്‍ പ്രദേശിലും കോണ്‍ഗ്രസിനെ പിന്തള്ളുകയാണ്.

ദേശീയതലത്തില്‍ 131 സീറ്റുകളില്‍ ബി ജെ പി, 44 സീറ്റുകളില്‍ കോണ്‍ഗ്രസ്, 36 ഇടത്ത് മറ്റുള്ളവര്‍ ആറിടത്ത് എന്നതാണ് ആദ്യ മണിക്കൂറിലെ നില. ഒരു സീറ്റില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുന്നു. വാരണാസിയില്‍ ബി ജെ പിയുടെ നരേന്ദ്ര മോദിക്ക് വ്യക്തമായ ലീഡുണ്ട്.

bjp

ഗുജറാത്ത്, ഛത്തീസ് ഗഡ് എന്നിവിടങ്ങളില്‍ ബി ജെ പിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ബിഹാറിലും ബി ജെ പി മുന്നിലാണ്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പതിമൂന്നും ഇടതുപക്ഷം അഞ്ച് സീറ്റുകളിലും മുന്നേറുന്നു. തെലങ്കാനയില്‍ ടി ആര്‍ ആസ് കോണ്‍ഗ്രസിനെ പിന്തള്ളുന്ന കാഴ്ചയാണ്. .

കേരളത്തിലെ ആദ്യ സൂചനകള്‍ നല്‍കുന്നത് യു ഡി എഫിന് അനുകൂലമാണ് കാര്യങ്ങള്‍. പതിനാലിടത്ത് യു ഡി എഫും ആറിടത്ത് എല്‍ ഡി എഫും കേരളത്തില്‍ മുന്നിലാണ്. തിരുവനന്തപുരത്ത് ആദ്യമിനുട്ടുകളില്‍ ബി ജെ പിയുടെ ഒ രാജഗോപാല്‍ നേരിയ ലീഡ് നേടിയിരുന്നു.

English summary
First reports give edge to BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X