കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർഎസ്എസിന്റെ നേതൃത്വത്തിൽ സൈനീക സ്കൂൾ; ആദ്യത്തേത് യുപിയിൽ, ഏപ്രിൽ 6 മുതൽ ക്ലാസുകൾ ആരംഭിക്കും!

Google Oneindia Malayalam News

Recommended Video

cmsvideo
First RSS 'Army' school to be set up in Bulandshahr, UP | Oneindia Malayalam

ലഖ്നൗ: സൈനീക സ്കൂളുമായി ആർഎസ്എസ്. സൈനിക പ്രവേശനത്തിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് സഹായിക്കുന്ന പരിശീലനങ്ങള്‍ നല്‍കുന്ന സ്‌കൂള്‍ തുടങ്ങാനാണ് ആർഎസ്എസ് തയ്യാറെടുക്കുന്നത്. സ്കൂൾ നടത്തിക്കൊണ്ടു പോകുന്നത് വിദ്യാഭാരതി എന്ന സംഘടനയാണ്. ഏപ്രില്‍ മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് ആര്‍എസ്എസിന്റെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭാരതി പറഞ്ഞു.

അന്തരിച്ച ആര്‍എസ്എസ് മുന്‍ മേധാവി രജ്ജു ഭയ്യയുടെ പേരിലാണ് സ്‌കൂള്‍. ഔദ്യോഗിക വിദ്യാഭ്യാസത്തിന് പുറമെ സൈനിക മേഖലയില്‍ പ്രവേശിക്കുന്നതിനുള്ള പരിശീലനമാണ് ഇവിടെ നല്‍കുന്നത്. സിബിഎസ്ഇ പാഠ്യപദ്ധതിയാണ് സ്‌കൂളില്‍ പിന്തുടരുക. ആകെ 160 സീറ്റാണ് ഇവിടെ ഉള്ളത്. സൈനികസേവനത്തിനിടെ വീരമൃത്യുവരിച്ചവരുടെ മക്കള്‍ക്കായി എട്ട് സീറ്റുകള്‍ സംവരണം ചെയ്തിട്ടുമുണ്ട്.

ആദ്യ സ്കൂൾ ഉത്തർപ്രദേശിൽ‌

ആദ്യ സ്കൂൾ ഉത്തർപ്രദേശിൽ‌

മാര്‍ച്ച് ഒന്നിനാണ് രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കായി പ്രവേശന പരീക്ഷ നടത്തുക. പ്രവേശനം എൻ‌ട്രൻസ് മുഖേനയായിരിക്കുമെന്നും വിദ്യാഭ്യാരത വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലാണ് സ്‌കൂള്‍ ആരംഭിക്കുന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമി, നാവിക അക്കാദമി, കരസേനയുടെ ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയ്ക്ക് വേണ്ടിയുള്ള പരിശീലനമാകും പ്രസ്തുത സ്‌കൂളില്‍ നല്‍കുക.

യോഗ്യരായവർക്ക് മാത്രം പരിശീലനം

യോഗ്യരായവർക്ക് മാത്രം പരിശീലനം


പൊതുവിജ്ഞാനം, ഗണിതം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ അവഗാഹം വിലയിരുത്തുന്ന പരീക്ഷയ്ക്ക് ശേഷം അഭിമുഖവും, ആരോഗ്യ പരിശോധനയും നടത്തിയതിന് ശേഷം മാത്രമേ യോഗ്യരായവരെ കണ്ടെത്തുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ഏപ്രില്‍ ആറുമുതല്‍ ക്‌ളാസുകള്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

റസിഡൻഷ്യൽ രീതിയിലുള്ള വിദ്യാഭ്യാസം

റസിഡൻഷ്യൽ രീതിയിലുള്ള വിദ്യാഭ്യാസം

പൂര്‍ണമായും റെസിഡന്‍ഷ്യല്‍ രീതിയിലുള്ള സ്‌കൂളാണ് തുടങ്ങാന്‍ പോകുന്നത്. വിദ്യാര്‍ഥികള്‍ക്ക് ആത്മീയവും ധാര്‍മികവുമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഈ രീതിയാണ് അഭികാമ്യമെന്നാണ് വിദ്യാഭാരതി അധികൃതര്‍ പറയുന്നത്. ആദ്യ ബാച്ചില്‍ 160 വിദ്യാര്‍ഥികളെയാണ് ഉൾക്കൊള്ളിക്കുക.

എല്ലാ സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കും

എല്ലാ സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കും

സൈന്യത്തില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ തേടുന്നുണ്ടെന്നും ആര്‍എസ്എസുമായോ അനുബന്ധ സംഘടനകളുമായോ ബന്ധമുള്ള സൈനികരുടെ മീറ്റിങ് ഉടനെ വിളിച്ചു ചേര്‍ക്കുമെന്നും യുപിയിലെ വിദ്യാഭാരതിയുടെ ചുമതലയുള്ള അജയ് ഗോയല്‍ പറഞ്ഞു. രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന സൈനിക സ്‌കൂള്‍ ഭാവിയില്‍ മറ്റ് സംസ്ഥാനങ്ങളിലും സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് സ്കൂൾ നടത്തിപ്പ് ചുമതലയുള്ള വിദ്യാഭാരതിയുടെ റീജണല്‍ കണ്‍വീനര്‍ അജയ് ഗോയല്‍ ജൂലൈയിൽ പറഞ്ഞിരുന്നു.

ആർഎസ്എസിന്റെ പിന്തുണ

ആർഎസ്എസിന്റെ പിന്തുണ

രാജ്യത്ത് വിവിധയിടങ്ങളിലായി നിലവില്‍ 20,000ത്തോളം സ്‌കൂളുകള്‍ നടത്തുന്നുണ്ട് വിദ്യാഭാരതി. നിലവില്‍ ആര്‍മി സ്‌കൂളിനെ ആര്‍എസ്എസ് നല്ല രീതിയില്‍ പിന്തുണക്കുന്നുണ്ട്. ആര്‍എസ്എസ് സ്ഥാപകനായിരുന്ന, കെ.ബി ഹെഡ്‌ഗേവാറുടെ മാര്‍ഗദര്‍ശികയായിരുന്ന ബി.എസ് മൂഞ്ചെ 1937ല്‍ നാസിക്കില്‍ ഇത്തരത്തില്‍ ബോണ്‍സാല മിലിറ്ററി സ്‌കൂള്‍ സ്ഥാപിച്ചിരുന്നു. ആര്‍എസ്എസിന്റെ പലനേതാക്കളും ഈ സ്‌കൂളിലെ പരിപാടികളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ നേരിട്ട് അതില്‍ പങ്കാളികളായിരുന്നില്ല. ഇത് മാറ്റിപ്പിടിച്ച് തങ്ങളുടെ നിയന്ത്രണത്തിലുളള സ്‌കൂളിനാണ് ആര്‍എസ്എസിന്റെ പുതിയ ശ്രമം.

English summary
First RSS 'Army' school to be set up in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X