Get Updates
Get notified of breaking news, exclusive insights, and must-see stories!

2022ലെ ആദ്യത്തെ ബഹിരാകാശ ദൗത്യം; പിഎസ്എല്‍വി -സി 52 വിക്ഷേപണം എങ്ങനെ കാണാം, അറിയേണ്ട കാര്യങ്ങള്‍

ദില്ലി: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ എസ് ആര്‍ ഒ) 2022ല്‍ ആദ്യ ബഹിരാകാശ വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ്. 2022 ജനുവരി 14 ന് നടക്കാന്‍ പോകുന്ന ബഹിരാകാശ ദൗത്യം കെ ശിവനില്‍ നിന്നും അടുത്തിടെ ചുമതലയേറ്റ എസ് സോമനാഥിന്റെ അധ്യക്ഷതയിലുള്ള ആദ്യത്തെ ദൗക്യം കൂടിയാണിത്.

പി എസ് എല്‍ വി-സി52 ( പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ) 2022 ഫെബ്രുവരി 14ന് വിക്ഷേപിക്കുമെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഫസ്റ്റ് ലോഞ്ച് പാഡില്‍ നിന്ന് രാവിലെ 5.59നാണ് വിക്ഷേപണം. 2022 ഫെബ്രുവരി 13 ന് 04:29 മണിക്കൂറിന് വിക്ഷേപണത്തിലേക്ക് നയിക്കുന്ന കൗണ്ട്ഡൗണ്‍ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു.

pslv

ഉപഗ്രഹ വിക്ഷേപണ വാഹന വിക്ഷേപണം എങ്ങനെ തത്സമയം കാണാം
2022 ഫെബ്രുവരി 14-ന് പിഎസ്എല്‍വി-സി52/ഇഒഎസ്-04 വിക്ഷേപണ ദൗത്യം 'ഐഎസ്ആര്‍ഒ ഒഫീഷ്യല്‍' എന്ന പേരില്‍ ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക യൂട്യൂബ് പേജില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. വിക്ഷേപണ ദൗത്യം 2022 ഫെബ്രുവരി 14-ന് 5.30 എ എം മുതല്‍ തത്സമയം സ്ട്രീം ചെയ്യുന്നതാണ്.

ഐ എസ് ആര്‍ ഒ പറയുന്നതനുസരിച്ച്, 1710 കിലോഗ്രാം ഭാരമുള്ള ഒരു ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ പരിക്രമണം ചെയ്യുന്നതിനാണ് പിഎസ്എല്‍വി-സി 52 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
    ISRO ചെയര്‍മാന്‍ സ്ഥാനത്തേക്ക് വീണ്ടും മലയാളി, അഭിമാനമായിDr എസ് സോമനാഥ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+