കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിയായ ദിശയിലുള്ള ആദ്യ നടപടി.... കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി!!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് ശരിയായ ദിശയിലുള്ള ആദ്യത്തെ നടപടിയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. കര്‍ഷകര്‍ക്കും മറ്റ് തൊഴിലാളികളെയും ലക്ഷ്യമിട്ട് വലിയ സാമ്പത്തിക പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ 1,70000 കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ പദ്ധതി പ്രകാരമാണ് ഈ പണം അനുവദിച്ചത്. ഇതിന് പുറമേ പാവപ്പെട്ടവര്‍ക്ക് അരിയും ധാന്യങ്ങളും അടക്കമുള്ളവും നല്‍കുമെന്ന് പ്രഖ്യാപനത്തിലുണ്ട്.

1

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സ്വാഗതം ചെയ്തിരുന്നു. സാമ്പത്തിക ആരോഗ്യ പദ്ധതികളും പ്രഖ്യാപിക്കണമെന്ന് അവര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. ഇത് വെല്ലുവിളി നിറഞ്ഞതും അനിശ്ചിതത്വം നിറഞ്ഞതുമായ സമയമാണെന്ന് സോണിയ കത്തില്‍ പറഞ്ഞു. എല്ലാ വായ്പാ അടവുകളും നീട്ടി നല്‍കണമെന്നും, ബാങ്കുകള്‍ ചുമത്തുന്ന പലിശ എഴുതി തള്ളണമെന്നും സോണിയ ആവശ്യപ്പെട്ടിരുന്നു. ദിവസ വേതനക്കാര്‍ക്ക് നേരിട്ട് സഹായധനം നല്‍കണമെന്നും സോണിയ പറഞ്ഞിരുന്നു.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസ് അവതരിപ്പിച്ച ന്യായ് പദ്ധതി നടപ്പാക്കണമെന്ന നിര്‍ദേശവും സോണിയ മുന്നോട്ട് വെച്ചിരുന്നു. മിനിമം വേതന പദ്ധതിയാണിത്. ഈ സമയത്ത് ഏറെ ഉപകാരപ്പെടുന്ന കാര്യമാണിത്. ജന്‍ ധന്‍ അക്കൗണ്ടുകളിലൂടെ 7500 രൂപ ഓരോ വ്യക്തികള്‍ക്കും നല്‍കണമെന്നും, പത്ത് കിലോ അരിയും ഗോതമ്പും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി നല്‍കണമെന്നും സോണിയ നിര്‍ദേശിച്ചിരുന്നു. ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളില്‍ സോണിയ നിര്‍ദേശിച്ച പല കാര്യങ്ങളും ഉണ്ട്. പല പ്രഖ്യാപനങ്ങളും സോണിയ നിര്‍ദേശിച്ചതിന് സമാനമാണ്. സര്‍ക്കാര്‍ ഈ നിര്‍ദേശങ്ങള്‍ സ്വീകരിച്ചെന്നാണ് വ്യക്തമാകുന്നത്.

നേരത്തെ മോദി സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാണെന്ന് രാഹുല്‍ തുറന്നടിച്ചിരുന്നു. സര്‍ക്കാര്‍ കൊറോണ ഭീതിയെ ഗൗരവത്തോടെ കണ്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. നമുക്ക് ഒരുപാട് സമയം ലഭിച്ചിരുന്നു. ഇപ്പോഴത്തെ ദുരന്തം നമുക്ക് ഒഴിവാക്കാമായിരുന്നു. ഞാന്‍ വളരെയധികം ദു:ഖത്തിലാണ്. ഈ ഭീഷണിയെ നാം കുറച്ച് കൂടി ഗൗരവത്തോടെ കാണണമായിരുന്നു. കുറച്ച് കൂടി ഗൗരവത്തോടെ നേരിടാന്‍ തയ്യാറാവണമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്ത് മാസ്‌കുകളുടെ കുറവുണ്ടെന്ന ഒരു ഡോക്ടറുടെ ട്വീറ്റും രാഹുല്‍ ഇതിനൊപ്പം ചേര്‍ത്തിരുന്നു. ഇതിന് ശേഷമാണ് രാഹുല്‍ കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജിനെ അഭിനന്ദിച്ചിരിക്കുന്നത്.

English summary
first step in right direction rahul supports govt financial package
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X