യുക്രൈന് യുദ്ധം ആരംഭിച്ചശേഷമുള്ള ആദ്യ സന്ദര്‍ശനം; മോദി-പുടിന് കൂടിക്കാഴ്ച്ചയുടെ അജണ്ട ഇതാണ്
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും. ഡിസംബര്‍ 4, 5 തീയതികളില്‍ നടക്കുന്ന ഇരുപത്തിമൂന്നാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് പുടിന് ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഇന്ത്യാ സന്ദര്‍ശനം. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്. 2021 ഡിസംബറിലാണ് പുടിന് അവസാനമായി ഇന്ത്യ സന്ദര്‍ശിക്കുന്നത്. യുക്രൈന്-റഷ്യ യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് പുടിന് ഇന്ത്യയില്‍ എത്തുന്നത്.
പുടിന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇക്കാര്യം റഷ്യന്‍ വാര്‍ത്ത ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സന്ദര്‍ശന വേളയില്‍ പുടിനും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ദ്രൗപതി മുര്‍മു റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിക്കുകയും അദ്ദേഹത്തിന് വിരുന്ന് ഒരുക്കുകയും ചെയ്യും.

പുടിന്റെ സന്ദര്‍ശനം ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളില്‍ വലിയ പുരോഗതി ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രാദേശിക-ആഗോള വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ചകള്‍ നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ അധിക തീരുവ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. അധിക തീരുവ വിഷയത്തിലും എണ്ണ ഇറക്കുമതിയിലും ഇരു രാജ്യങ്ങളും എന്ത് നിലപാട് എടുക്കും എന്നത് അമേരിക്കയും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണ്.
ഇരു രാജ്യങ്ങളും വാണിജ്യ കരാറുകളിലും ഒപ്പുവയ്ക്കും എന്നാണ് സൂചന. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഇന്ത്യയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇരു രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ചയ്ക്ക് പുറമെ ഇരു രാജ്യങ്ങളില്‍ നിന്ന് എത്തിയ പ്രതിനിധികള്‍ തമ്മിലും കൂടിക്കാഴ്ചകള്‍ നടക്കും. പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ സഹകരണം ശക്തമാക്കുന്ന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ എസ്-400 വ്യോമ പ്രതിരോധ സംവിധാനം റഷ്യയില്‍ നിന്ന് വാങ്ങുന്നതു സംബന്ധിച്ച് ചര്‍ച്ചയാവുമെങ്കിലും പുടിന്റെ സന്ദര്‍ശന വേളയില്‍ ഇതുമായി ബന്ധപ്പെട്ട കരാറുകള്‍ ഒന്നും ഒപ്പിടില്ല. അതേസമയം റഷ്യ-യുക്രൈന് യുദ്ധത്തില്‍ സമാധാനത്തിനു വേണ്ടി നരേന്ദ്ര മോദി നിരന്തരം ആഹ്വാനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അജണ്ടയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications