അലിഗഢിലെ വനിത വിദ്യാര്‍ത്ഥി നേതാവ് കൊല്ലപ്പെട്ട നിലയില്‍
അലിഗഢ്: ചരിത്രത്തിലാദ്യമായി അലിഗഢ് മുസ്ലീം സര്‍വ്വകലാശാല വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ച വനിത വിദ്യാര്‍ത്ഥി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വന്തം ഫ്ലാറ്റിനകത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
അസ്മ ജാവേദ് എന്ന 28 കാരിയാണ് മരിച്ചത്. ഇവര്‍ 2013 ല്‍ സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഗവേഷണം പൂര്‍ത്തിയാക്കിയ അസ്മ വീണ്ടും അധ്യാപക പരിശീലനത്തിന് എത്തിയതായിരുന്നു.

രാജ്യത്തെ തന്നെ ഏറ്റവും പ്രസിദ്ധമായ സര്‍വ്വകലാശാലകളില്‍ ഒന്നാണ് അലിഗഢ് മുസ്ലീം സര്‍വ്വകലാശാല. ഇവിടത്തെ വനിത വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന വ്യക്തിയായിരുന്നു അസ്മ. അതുകൊണ്ട് തന്നെ പലരുടേയും കണ്ണിലെ കരടും ആയിരുന്നു.
അസ്മയുടെ വിവരം ഒന്നും ഇല്ലാത്തതിനെ തുടര്‍ന്ന് സഹോദരന് അന്വേഷിച്ചെത്തിയപ്പോഴാണ് ഫ്ലാറ്റിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസത്തോളം മൃതദേഹത്തിന് പഴക്കമുണ്ട്. ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിയ്ക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ശരീരത്തില്‍ നിരവധി മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു അസ്മയുടെ ശരീരം. അസ്മയെ ആരോ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് അന്വേഷണം തുടരുകയാണ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications