കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലിഗഢിലെ വനിത വിദ്യാര്‍ത്ഥി നേതാവ് കൊല്ലപ്പെട്ട നിലയില്‍

  • By Soorya Chandran
Google Oneindia Malayalam News

അലിഗഢ്: ചരിത്രത്തിലാദ്യമായി അലിഗഢ് മുസ്ലീം സര്‍വ്വകലാശാല വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ച വനിത വിദ്യാര്‍ത്ഥി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വന്തം ഫ്‌ലാറ്റിനകത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

അസ്മ ജാവേദ് എന്ന 28 കാരിയാണ് മരിച്ചത്. ഇവര്‍ 2013 ല്‍ സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഗവേഷണം പൂര്‍ത്തിയാക്കിയ അസ്മ വീണ്ടും അധ്യാപക പരിശീലനത്തിന് എത്തിയതായിരുന്നു.

Asma Javed

രാജ്യത്തെ തന്നെ ഏറ്റവും പ്രസിദ്ധമായ സര്‍വ്വകലാശാലകളില്‍ ഒന്നാണ് അലിഗഢ് മുസ്ലീം സര്‍വ്വകലാശാല. ഇവിടത്തെ വനിത വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന വ്യക്തിയായിരുന്നു അസ്മ. അതുകൊണ്ട് തന്നെ പലരുടേയും കണ്ണിലെ കരടും ആയിരുന്നു.

അസ്മയുടെ വിവരം ഒന്നും ഇല്ലാത്തതിനെ തുടര്‍ന്ന്‌ സഹോദരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഫ്‌ലാറ്റിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസത്തോളം മൃതദേഹത്തിന് പഴക്കമുണ്ട്. ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിയ്ക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ശരീരത്തില്‍ നിരവധി മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു അസ്മയുടെ ശരീരം. അസ്മയെ ആരോ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് അന്വേഷണം തുടരുകയാണ്.

English summary
Four years ago, Asma Javed made headlines when she became the first woman to run for student body president at the prestigious Aligarh Muslim University, defying convention. The 28-year-old was found dead in her apartment on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X