കൊലക്കേസ് പ്രതിയായ സ്ത്രീ കുറ്റവാളിയെ തൂക്കിലേറ്റുന്നു; സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം
ദില്ലി:ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ത്രീയെ തൂക്കിലേറ്റാന്‍ പോവുകയാണ്. ക്രമിനല്‍ കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശിലെ അമ്റോഹ സ്വദേശി ഷബ്നയുടെ വധശിക്ഷയാണ് നടപ്പാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.വധശിക്ഷ നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. നിര്‍ഭയ കേസിലെ പ്രതികളെ ശിക്ഷിച്ച മീററ്റിലെ പവന് ജലാദിലാണ് ഷബ്നത്തെയും തൂക്കിലേറ്റുന്നത്. എന്നാല്‍ ഷബിനത്തിന്റെ വധശിക്ഷയുടെ തിയതി ഇതുവരെയും നിശ്ചയിച്ചിട്ടില്ല.
2008ല്‍ ഒരു കുടുംബത്തിലെ 7 പേരെ കാമുകന്റെ സഹായത്തോടെ കോടലി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലാണ് കോടതി ഷബ്നത്തെ വധശിക്ഷവിധിക്കുന്നത്. ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. പ്രസിഡന്റ് ദയാഹര്‍ജി കൂടി തള്ളിയതോടെയാണ് ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനമായത് .

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായാണ് ഒരു സ്ത്രീ കുറ്റവാളി തൂക്കിലേറ്റാന്‍ പോകുന്നത്. 150 വര്‍ഷം മുന്‍പാണ് ഇതിന് മുന്‍പ് രാജ്യത്ത് ഒരു സ്ത്രീയെ തൂക്കിലേറ്റിയിട്ടുള്ളത്. എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരേയും ഒരു സ്ത്രീയെ തൂക്കിലേറ്റിയിട്ടില്ല. വധശിക്ഷ നടപ്പിലാക്കുന്ന ദിവസം ഇതുവരേയും നിശ്ചയിച്ചിട്ടില്ലെന്ന് സീനിയര്‍ ജയില്‍ സ്പ്രണ്ട് ഷയ്ലേന്ദ്രാ കുമാര്‍ മൈത്രേയ അറിയിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications