കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലക്കേസ്‌ പ്രതിയായ സ്‌ത്രീ കുറ്റവാളിയെ തൂക്കിലേറ്റുന്നു; സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം

Google Oneindia Malayalam News

ദില്ലി:ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സ്‌ത്രീയെ തൂക്കിലേറ്റാന്‍ പോവുകയാണ്‌. ക്രമിനല്‍ കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശിലെ അമ്‌റോഹ സ്വദേശി ഷബ്‌നയുടെ വധശിക്ഷയാണ്‌ നടപ്പാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്‌.വധശിക്ഷ നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. നിര്‍ഭയ കേസിലെ പ്രതികളെ ശിക്ഷിച്ച മീററ്റിലെ പവന്‍ ജലാദിലാണ്‌ ഷബ്‌നത്തെയും തൂക്കിലേറ്റുന്നത്‌. എന്നാല്‍ ഷബിനത്തിന്റെ വധശിക്ഷയുടെ തിയതി ഇതുവരെയും നിശ്ചയിച്ചിട്ടില്ല.

2008ല്‍ ഒരു കുടുംബത്തിലെ 7 പേരെ കാമുകന്റെ സഹായത്തോടെ കോടലി ഉപയോഗിച്ച്‌ കൊലപ്പെടുത്തിയ കേസിലാണ്‌ കോടതി ഷബ്‌നത്തെ വധശിക്ഷവിധിക്കുന്നത്‌. ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. പ്രസിഡന്റ്‌ ദയാഹര്‍ജി കൂടി തള്ളിയതോടെയാണ്‌ ഷബ്‌നത്തിന്റെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനമായത്‌ .

capital panishment

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായാണ്‌ ഒരു സ്‌ത്രീ കുറ്റവാളി തൂക്കിലേറ്റാന്‍ പോകുന്നത്‌. 150 വര്‍ഷം മുന്‍പാണ്‌ ഇതിന്‌ മുന്‍പ്‌ രാജ്യത്ത്‌ ഒരു സ്‌ത്രീയെ തൂക്കിലേറ്റിയിട്ടുള്ളത്‌. എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരേയും ഒരു സ്‌ത്രീയെ തൂക്കിലേറ്റിയിട്ടില്ല. വധശിക്ഷ നടപ്പിലാക്കുന്ന ദിവസം ഇതുവരേയും നിശ്ചയിച്ചിട്ടില്ലെന്ന്‌ സീനിയര്‍ ജയില്‍ സ്‌പ്രണ്ട്‌ ഷയ്‌ലേന്ദ്രാ കുമാര്‍ മൈത്രേയ അറിയിച്ചു.

English summary
first women prisoner hanged till death soon after independence history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X