രാജ്യം തെരഞ്ഞെടുപ്പിൽ മോദിക്കും ബിജെപിക്കും ഒപ്പം തന്നെ! ബിജെപിക്ക് ഉണർവേകി പുതിയ സർവ്വേ ഫലം
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിക്കലെത്തി നിൽക്കുന്നുവെന്നതിന്റെ തെളിവായി നിരവധി സർവ്വേ ഫലങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ പുറത്ത് വന്നിട്ടുളള അഭിപ്രായ സർവ്വേകളൊന്നും തന്നെ ഭരണ കക്ഷിയായ ബിജെപിക്ക് സന്തോഷിക്കാൻ വക നൽകുന്നവയല്ല. അതേസമയം കോൺഗ്രസ് അടങ്ങുന്ന പ്രതിപക്ഷ സഖ്യത്തിന് ഏറെ സന്തോഷിക്കാനുളള വകയുണ്ട് താനും.
നരേന്ദ്ര മോദിയുടെ ജനപ്രീതി കുത്തനെ ഇടിയുകയും അവിടേക്ക് രാഹുൽ ഗാന്ധി ഇടിച്ച് കയറുന്ന കാഴ്ചയുമാണ്. നിരാശകൾക്കിടയിൽ ബിജെപിക്ക് ബൂസ്റ്റ് നൽകുന്നതാണ് ഫസ്റ്റ് പോസ്റ്റ്-ദ നാഷണല്‍ സര്‍വ്വേ ഫലം. വിശദാംശങ്ങൾ ഇങ്ങനെ

വോട്ട് എൻഡിഎയ്ക്ക്
മോദിക്കും എൻഡിഎയ്ക്കും ഒപ്പമാണ് രാജ്യം എന്നാണ് ഫസ്റ്റ് പോസ്റ്റ്-ദ നാഷണല്‍ സര്‍വ്വേയിലെ വിലയിരുത്തൽ. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയില്‍ അധികവും 2019ല്‍ എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അധികാരത്തിലേറണം എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 58 ശതമാനം പേരാണ് എന്‍ഡിഎയ്ക്ക് പിന്തുണയെങ്കില്‍ 42 ശതമാനം പേര്‍ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ സഖ്യത്തിന് വോട്ട് ചെയ്യും എന്നാണ് അഭിപ്രായപ്പെട്ടത്.

ദക്ഷിണേന്ത്യ കോൺഗ്രസിനൊപ്പം
ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, മധ്യപ്രദേശ് അടക്കമുളള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം എന്‍ഡിഎയ്ക്ക് ഒപ്പമാണ്. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്‍ഡിഎയെ തള്ളിക്കളയുന്നു. കേരളവും തമിഴ്‌നാടും ആന്ധ്ര പ്രദേശും കര്‍ണാടകയും പ്രതിപക്ഷ സഖ്യത്തിനൊപ്പമാണ്. തെലങ്കാന മാത്രമാണ് കൂട്ടത്തിലെ അപവാദം.

ആരാണ് നേതാവ്
സര്‍വ്വേയിലുടനീളം നരേന്ദ്ര മോദിക്കാണ് പിന്തുണ കൂടുതല്‍. രാജ്യത്തിന്റെ ഭാവി നരേന്ദ്ര മോദിയിലാണ് സുരക്ഷിതമെന്ന് 55. 8 ശതമാനം പേര്‍ പറയുന്നു. വെറും 26.1 ശതമാനം പേര്‍ക്കാണ് രാഹുലില്‍ വിശ്വാസം. രാജ്യത്ത് മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുന്നതും അഴിമതി നിയന്ത്രിക്കാനാവുന്നതും എല്ലാ മതങ്ങള്‍ക്കും സമത്വം ഉറപ്പാക്കാനാവുന്നതും മോദിക്കാണെന്ന് 50 ശതമാനത്തിനധികം പേരും അഭിപ്രായപ്പെടുന്നു.

മികച്ച ഭരണം
നരേന്ദ്ര മോദിയുടെ ഭരണം മോശമാണെന്ന് 18.7 ശതമാനം പേര്‍ക്കാണ് അഭിപ്രായമുളളത്. എന്നാല്‍ വളരെ നല്ലതെന്ന് 19.9 ശതമാനം പേരും നല്ലതെന്ന് 36.0 ശതമാനം പേരും ശരാശരിയെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 21. 4 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു.

പ്രധാനമന്ത്രി മോദി തന്നെ
നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിയുന്നതായും രാഹുല്‍ ഗാന്ധിയുടേത് ഉയരുന്നതായുമാണ് ഇതിനകം പല സര്‍വ്വേകളും കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഫസ്റ്റ് പോസ്റ്റ്-ദ നാഷണല്‍ സര്‍വ്വേയില്‍ മോദി തന്നെയാണ് മുന്നില്‍. മോദി തന്നെ പ്രധാനമന്ത്രിയാകണമെന്ന് 52.8 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു.

രാഹുൽ വളരെ പിന്നിൽ
അതേസമയം ഭാവി പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന രാഹുല്‍ ഗാന്ധിക്ക് ലഭിച്ചിരിക്കുന്നത് 26.9 ശതമാനത്തിന്റെ പിന്തുണയാണ്. പ്രധാനമന്ത്രി സ്വപ്‌നങ്ങള്‍ കാണുന്ന മമത ബാനര്‍ജിക്ക് 4.2 ശതമാനത്തിന്റെ പിന്തുണയാണുളളത്. ബിഎസ്പി നേതാവ് മായാവതിക്ക് 2.8 ശതമാനത്തിന്റെ പിന്തുണയുണ്ട്.

കേരളം തൃപ്തരല്ല
മോദിയുടെ ഭരണം മികച്ചതാണ് എന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മിക്കവയും അഭിപ്രായപ്പെട്ടപ്പോള്‍, കേരളമടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മോദി ഭരണത്തില്‍ തൃപ്തരല്ല. കേരളത്തില്‍ 32 ശതമാനം പേരാണ് മോദി ഭരണത്തില്‍ തൃപ്തരെന്ന് അഭിപ്രായപ്പെട്ടത്. തമിഴ്‌നാട്ടില്‍ 12 ശതമാനം പേരും ആന്ധ്രയില്‍ 11. ശതമാനം പേരുമാണ് തൃപ്തര്‍.

തെരഞ്ഞെടുപ്പ് വിഷയങ്ങൾ
തെരഞ്ഞെടുപ്പില്‍ റാഫേല്‍ കരാര്‍ നിര്‍ണായകമാകുമെന്ന് 55 ശതമാനം പേരും ആകില്ലെന്ന് 29 ശതമാനം പേരും അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിക്ക് എതിരായ റാഫേല്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് 65 ശതമാനം പേരും കരുതുന്നു. രാമക്ഷേത്ര നിര്‍മ്മാണം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് 55 ശതമാനം പേര്‍ കരുതുന്നു.

വികസനമാണ് പ്രധാനം
വികസന പ്രശ്‌നങ്ങളാണ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുക എന്ന് 85 ശതമാനം പേരും മത-സാമുദായിക വിഷയങ്ങള്‍ നിര്‍ണായകമാകുമെന്ന് 15 ശതമാനം പേരും വിശ്വസിക്കുന്നു. ആരിലാണ് വിശ്വാസം കൂടുതലെന്ന ചോദ്യത്തിന് സുപ്രീം കോടതിയേക്കാള്‍ മേലെയാണ് പ്രധാനമന്ത്രിക്ക് ലഭിച്ച വോട്ടുകള്‍. 49 ശതമാനം പ്രധാനമന്ത്രിക്കും 48.5 ശതമാനം സുപ്രീം കോടതിക്കും.

പദ്ധതികളോട് യോജിപ്പ്
നോട്ട് നിരോധനം, ജിഎസ്ടി, മിന്നലാക്രമണം, സ്വച്ഛ് ഭാരത് അഭിയാന്‍, ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, ആയുഷ്മാന്‍ ഭാരത്, ജന്‍ ധന്‍ യോജന തുടങ്ങി മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച പദ്ധതികളോടെല്ലാം 50 ശതമാനത്തിന് മുകളിലുളളവര്‍ക്കും യോജിപ്പാണ്. രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ 320 ലോക്‌സഭാ മണ്ഡലങ്ങള്‍, 291 നഗരസഭാ വാര്‍ഡുകള്‍, 690 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് ഫസ്റ്റ്‌പോസ്റ്റ്-ദ നാഷണല്‍ ട്രസ്റ്റ് സര്‍വ്വേ നടത്തിയെന്ന് അവകാശപ്പെടുന്നത്.












Click it and Unblock the Notifications