ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റി അയച്ചു: മുഹമ്മദ് ഫൈസല്‍ എംപിയുടെ വീട്ടിലും ഓഫീസിലും റെയ്ഡ്
കൊച്ചി: ലക്ഷദ്വീപ് എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസലിന്റെ വീട്ടില്‍ എല്‍ഫോഴ്സ്മെന്റ് (ഇഡി) റെയ്ഡ്. അദ്ദേഹത്തിന്റെ ഓഫീസിലും പരിശോധന നടക്കുന്നതായാണ് വിവരം. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ ഇ ഡി ശേഖരിച്ചു. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്ത കേസിലാണ് ഇഡി വീട്ടിലും ഓഫീസിലുമെത്തി പരിശോധന നടത്തിയത്.
ലക്ഷദ്വീപില്‍ നിന്നും നേരത്തെ ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയരുകയും സംഭവത്തില്‍ എംപി ഫൈസലിനെതിരെ സി ബി ഐ കേസ് എടുക്കുകയും ചെയ്തിരുന്നു. ഫൈസലിന് പുറമെ ചില ഉദ്യോഗസ്ഥരും കേസില്‍ പ്രതികളായിരുന്നു. മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട് പ്രതികള്‍ അഴിമതി നടത്തിയെന്നായിരുന്നു സി ബി ഐ കണ്ടെത്തല്‍. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈഡിയുടെ പരിശോധനയും നടന്നത്.

എംപിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതി, ലക്ഷദ്വീപിലേയും കൊച്ചിയിലേയും വീട്, കോഴിക്കോട് ബേപ്പൂരിലുള്ള വ്യാപര സ്ഥാപനം എന്നിവിടങ്ങളില്‍ ഇഡി സംഘം പരിശോധന നടത്തിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. റെയ്ഡില്‍ ലഭിച്ച രേഖകള്‍ പരിശോധിച്ചതിന് പിന്നാലെ അടുത്ത ദിവസം തന്നെ എംപിയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യുമെന്നും ഇഡി വ്യത്തങ്ങള്‍ വ്യക്തമാക്കി.
വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് മുഹമ്മദ് ഫൈസലിനെ നേരത്തെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയിരുന്നു. എന്നാല്‍ വിധി ഹൈക്കോടതി റദ്ദാക്കിയതോടെ അയോഗ്യത പിൻവലിച്ചു. എം പി സ്ഥാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുകും ചെയ്യും. ഇതിനിടയിലാണ് ഇഡിയുടെ നടപടിയുണ്ടാവുന്നത് എന്നതാണ് ശ്രദ്ധേയം.
വധശ്രമക്കേസില്‍ കുറ്റക്കാരനെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പിന്‍വലിക്കാന്‍ ഉത്തരവിടണമെന്നതാണ് ആവശ്യം. ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്നലെ ഹർജി എത്തിയെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതോടൊപ്പം തന്നെ ഫൈസലിന്‍റെ കുറ്റവും ശിക്ഷയും സ്റ്റേ ചെ്യത ഹൈക്കോടതി വിധിക്കെതിരെ ലക്ഷ്വദ്വീപ് ഭരണസമിതി നല്‍കിയ ഹർജിയും ഇന്ന് സുപ്രീംകോടതിക്ക് മുമ്പാകെ വരുന്നുണ്ട്.












Click it and Unblock the Notifications