ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയുടെ മരണം, മൃതദേഹം സ്വീകരിക്കില്ലെന്ന് കുടുംബം!!
തെറ്റു ചെയ്തവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് കുടുംബം
ചെന്നൈ: ശ്രീലങ്കന്‍ നാവിക സേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. തിങ്കളാഴ്ച രാത്രിയാണ് തമിഴ്‌നാട്ടുകാരനായ 22കാരന്‍ മത്സ്യബന്ധനത്തിനിടെ വെടിയേറ്റു മരിച്ചത്.
രാമേശ്വരം തങ്കച്ചിമഠം സ്വദേശിയായ ബ്രിഡ്‌ഗോയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആയിരങ്ങളാണ് ബ്രിഡ്‌ഗോയുടെ വീട്ടില്‍ തടിച്ചുകൂടിയത്. തെറ്റു ചെയ്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് ബ്രിസ്റ്റോയുടെ കുടുംബം. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ശ്രീലങ്കന്‍ സര്‍ക്കാരും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

മൃതദേഹം രാമേശ്വരം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാമേശ്വരം മല്‍സ്യബന്ധന തുറമുഖത്തു നിന്ന് 300ല്‍ അധികം വള്ളങ്ങളാണ് മത്സ്യബന്ധനത്തിന് പോയതെന്നാണ് സൂചന. മത്സ്യബന്ധനത്തിനു ശേഷം തിരിച്ചുവരുന്നതിനിടെയാണ് ബ്രിഡ്‌ഗോയ്ക്കു വെടിയേറ്റത്.












Click it and Unblock the Notifications