കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക പോലീസില്‍ ഇനി തടിയന്മാര്‍ വേണ്ട!!

Google Oneindia Malayalam News

പോലീസുകാര്‍ക്കിടയില്‍ ഇനി തടിയന്മാര്‍വേണ്ടെന്ന് കര്‍ണാടക പോലീസ് തീരുമാനം. പൊണ്ണത്തടി കുറയ്ക്കാന്‍ ശിക്ഷ നടപടികളുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് സംസ്ഥാന പോലീസ് സേന.പൊലീസുകാര്‍ക്കിടയില്‍ ശാരീരിക ക്ഷമത കുറയുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് വ്യായാമം നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് ഇറക്കിയത്.

ഇത് എഡിജിപി ഭാസ്‌കര്‍ റാവു കര്‍ണാടക റിസര്‍വ് പൊലീസിലെ 12 പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാര്‍ക്ക് നല്‍കി. തടി കുറച്ചില്ലെങ്കില്‍ സ്ഥലംമാറ്റവും തരം താഴ്ത്തലും അടക്കമുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.പൊലീസുകാര്‍ക്കിടിയില്‍ ജീവിതശൈലി രോഗങ്ങള്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ വ്യായാമം മുടങ്ങാതെ ചെയ്യണം.

police

ഇതിന് പുറമേ ഭക്ഷണത്തിനും നിയന്ത്രണമേര്‍പ്പെടുത്തണം.പൊണ്ണത്തടി മാത്രമല്ല പോലീസുകാര്‍ക്കിടയില്‍ മദ്യപാനം, പുകവലി എന്നിവ കൂടിവരുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.പുതിയ പൊലീസുകാരുടെ പരിശീലന കാലയളവില്‍ ധാന്യവിഭവങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്താനും നിര്‍ദേശം ഉണ്ട്. ഓരോ മൂന്ന് മാസം കൂടുമ്പോഴും ശാരീരിക ക്ഷമത സംബന്ധിച്ച റിപ്പോര്‍ട്ട് അതത് കമന്‍ഡാന്റുമാര്‍ എഡിജിപിക്ക് സമര്‍പ്പിക്കണം.പൊലീസുകാര്‍ക്ക് വ്യായാമ പരിശീലനത്തിനായി മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കോറമംഗലയിലെ കര്‍ണാടക റിസര്‍വ് പോലീസ് ആസ്ഥാനത്ത് അത്യാധുനിക സംവിധാനങ്ങളേട് കൂടിയ ജിംനേഷ്യം ആരംഭിച്ചത്.

English summary
Fitness will be given importance in karnataka police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X