കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ മിസ് ഇന്ത്യ ഉഷോഷി സെന്‍ഗുപ്തക്കെതിരെ അക്രമം: അഞ്ച് പേര്‍, നടപടി ഫേസ്ബുക്ക് പോസ്റ്റിൽ!

  • By Desk
Google Oneindia Malayalam News

ദില്ലി: മുന്‍ മിസ് ഇന്ത്യയും പ്രശസ്ത മോഡലുമായ ഉഷോഷി സെന്‍ ഗുപ്തയെ അക്രമിച്ചവരെ അറസ്റ്റ് ചെയ്തു. അഞ്ചു പേരാണ് പിടിയിലായത്. കൊല്‍ക്കത്തയില്‍ ആണ് സംഭവം. ജോലി കഴിഞ്ഞ് രാത്രി മടങ്ങും വഴി തിങ്കാഴ്ചയാണ് അക്രമം നടന്നത്.

ഓം ബിര്‍ള പുതിയ ലോക്‌സഭാ സ്പീക്കര്‍; തിരഞ്ഞെടുപ്പ് ഐക്യകണ്‌ഠ്യേന, അമിത് ഷായുടെ അടുപ്പക്കാരന്‍ഓം ബിര്‍ള പുതിയ ലോക്‌സഭാ സ്പീക്കര്‍; തിരഞ്ഞെടുപ്പ് ഐക്യകണ്‌ഠ്യേന, അമിത് ഷായുടെ അടുപ്പക്കാരന്‍

തനിക്കു നേരിടേണ്ടി വന്ന മോശം അനുഭവത്തെപ്പറ്റി ഫേസ് ബുക്കിലൂടെ നേരത്തെ തന്നെ ഉഷോഷി പ്രതികരിച്ചിരുന്നു. ബൈക്കിലെത്തിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ കാര്‍ തടഞ്ഞു നിര്‍ത്തി ഊബര്‍ ഡ്രൈവറെ മര്‍ദ്ദിച്ചു. സഹായത്തിനായി ഉഷോഷിയും സുഹൃത്തും നിലവിളിക്കുകയും അടുത്തുണ്ടാരുന്ന പൊസീസ് ഉദ്യോഗസ്ഥനോട് സഹായത്തിനായി കെഞ്ചുകയും ചെയ്തു. ഡ്രൈവറെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും ഉഷോഷി പകര്‍ത്തി. ഇതാണ് അക്രമ കാരണം.

ushoshigupta

പിന്നീട് സംഭവ സ്ഥലത്ത് നിന്നും പോകവെ ഉഷോഷിയെ ആറു ചെറുപ്പക്കാര്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കുകയായിരുന്നു. മൂന്നു ബൈക്കുകളിലായി വന്നവര്‍ കാറില്‍ നിന്നും ഉഷോഷിയെയും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും പുറത്തിറത്തേക്കു വലിച്ചിറക്കി ഉപദ്രവിച്ചു. കാര്‍ തകര്‍ത്തു, വീഡിയോ പകര്‍ത്തിയ ഫോണ്‍ നശിപ്പിക്കുകയും ചെയ്തു. പൊലിസ് തങ്ങളെ സഹായിച്ചില്ല എന്നും അവര്‍ പറയുന്നു.

ഫേസ് ബുക്ക് പോസറ്റ് ചര്‍ച്ച ആയതോടെ പൊലിസ് നടപടി എടുത്തത്. കഴിഞ്ഞ രാത്രി ഉണ്ടായ സംഭവം തന്നെ വല്ലാതെ ഉലച്ചു കളഞ്ഞുവെന്നും ഈ കൊല്‍ക്കത്തയെ തനിക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ എഴുതി. കല്‍ക്കത്ത നഗരത്തെ പ്രതിനിധികരിച്ച് മിസ് ഇന്ത്യ പട്ടം നേടിയ താന്‍ ഈ നഗരത്തെ പ്രതിനിധാനം ചെയ്യുന്നു. ഈ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന താന്‍ ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകുന്ന, രാജ്യത്തെ ഓരോ പെണ്‍കുട്ടികളുടെയും വ്യക്തിയുടെയും കൂടി പ്രതിനിധിയാണെന്നും അവര്‍ വികാരഭരിതമായി പ്രതികരിച്ചിരുന്നു. കേസെടുക്കനോ, വീഡിയോയിലെ അക്രമകാരികളെ കണ്ടെത്താനോ പൊലിസ് തയ്യാറായില്ല എന്നും അവര്‍ കുറ്റപ്പെടുത്തുന്നു. 2010 ലാണ് മിസ് ഇന്ത്യപട്ടം ഉഷോഷി നേടിയത്. അതേവര്‍ഷം മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ രാജ്യത്തെ പ്രതിനിധികരിച്ചിരുന്നു.

English summary
Five arrested attack against former Miss India and model Ushoshi Gupta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X