വനിതാപൊലീസുകാര്‍ക്ക് അശ്ലീല ഫോണ്‍കോള്‍

സത്വീര്‍, രമേശ്, അജയ്, സദബ്, രാഹുല്‍ എന്നീ ഗാസിയാബാദ് സ്വദേശികളാണ് അറസ്റ്റിലായത്. ഇവരെല്ലാം 22 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ്.സെപ്റ്റംബര്‍ 30 നാണ് പ്രതികള്‍ പൊലീസ് പിടിയിലാകുന്നത്.
വനിതാ പൊലീസുകാര്‍ക്ക് നേരെയുള്ള അസഭ്യം പറച്ചിലും അശ്ലീലം പറച്ചിലും തുടങ്ങിയിട്ട് നാളുകളേറെയായി. ഇനി കണ്‍ട്രോള്‍ റൂമിലെ പുരുഷ ഉദ്യോഗസ്ഥര്‍ ഫോണെടുത്താലോ തെറിയഭിഷേകം നടത്തുകയായിരുന്നു സംഘത്തിന്റെ പതിവ്. ഫോണ്‍ വിളി സഹിയ്ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് വനിതാ പൊലീസുകാര്‍ പരാതി നല്‍കിയത്.
പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ജോലിചെയ്തിരുന്ന പൊലീസുകാര്‍ക്കാണ് ഈ ദുര്‍വിധി നേരിട്ടത്. പരാതിയിന്മേല്‍ ക്രൈംബ്രാഞ്ച് നടപടി സ്വീകരിയ്ക്കുകയും സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തമാശയ്ക്ക് വേണ്ടിയാണ് ഫോണ്‍ ചെയ്തതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു.












Click it and Unblock the Notifications