Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് മൃതദേഹങ്ങൾ ഒരേസമയം പൊങ്ങിവന്നു! ഞെട്ടൽ മാറാതെ പ്രദേശവാസികൾ... മൃതദേഹങ്ങൾ തിരിച്ചറിഞ്ഞില്ല...

30 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള അഞ്ച് പുരുഷ മൃതദേഹങ്ങളാണ് ഞായറാഴ്ച തടാകത്തിൽ നിന്നും കണ്ടെത്തിയത്.

കഡപ്പ: തിരുപ്പതി-കഡപ്പ ഹൈവേയിലെ വോണ്ടിമിട്ട തടാകത്തിൽ ഒരേസമയം പൊങ്ങിയത് അഞ്ചു മൃതദേഹങ്ങൾ. ഞായറാഴ്ച ഉച്ചയോടെയാണ് ഏവരെയും അമ്പരിപ്പിച്ചുകൊണ്ട് അഞ്ച് മൃതദേഹങ്ങളും ഒരേസമയം തടാകത്തിൽ ഒഴുകിനടന്നത്.

30 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള അഞ്ച് പുരുഷ മൃതദേഹങ്ങളാണ് ഞായറാഴ്ച തടാകത്തിൽ നിന്നും കണ്ടെത്തിയത്. എന്നാൽ ഇവയിലൊന്നു പോലും ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ശനിയാഴ്ച രാത്രി വരെ പ്രദേശത്ത് രക്ത ചന്ദനം കടത്തുന്നവരെ പിടികൂടാൻ പോലീസിൽ തിരച്ചിൽ നടത്തിയിരുന്നു. ഈ സമയത്ത് ഓടിരക്ഷപ്പെട്ടവർ തടാകത്തിൽ ചാടി മരണം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

 അഞ്ച് മൃതദേഹങ്ങൾ...

അഞ്ച് മൃതദേഹങ്ങൾ...

ഞായറാഴ്ച ഉച്ചയോടെയാണ് അ‍ഞ്ച് മൃതദേഹങ്ങൾ തടാകത്തിൽ ഒഴുകിനടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ കരയിലെത്തിച്ചത്.

തിരിച്ചറിഞ്ഞില്ല...

തിരിച്ചറിഞ്ഞില്ല...

മദ്ധ്യവയസ്ക്കരായ പുരുഷന്മാരുടെ മൃതദേഹങ്ങളാണ് തടാകത്തിൽ നിന്നും കണ്ടെത്തിയത്. എന്നാൽ ഇവരെയാരെയും തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവർ തമിഴ്നാട് സ്വദേശികളാണെന്നാണ് പോലീസിന്റെ സംശയം.

അന്വേഷണം...

അന്വേഷണം...

അഞ്ച് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയാലോ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്നാണ് കഡപ്പ എസ്പി അറിയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും എസ്പി മാധ്യമങ്ങളോട് വ്യക്തമാക്കി.

മാഫിയ...

മാഫിയ...

തിരുപ്പതി ജില്ലയിലെ ശേഷാചലം കാടുകളിൽ രക്തചന്ദന കൊള്ള വ്യാപകമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് വെള്ളിയാഴ്ച രാത്രി മുതൽ പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തി അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.

തൊഴിലാളികൾ...

തൊഴിലാളികൾ...

മരിച്ചനിലയിൽ കണ്ടെത്തിയ അഞ്ചുപേരും പോലീസിന്റെ തിരച്ചിൽ ഭയന്ന് ഓടിയപ്പോൾ തടാകത്തിൽ വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ടാസ്ക് ഫോഴ്സ് ഇത്തരമൊരു ഓപ്പറേഷൻ നടത്തിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ആരെല്ലാം...

ആരെല്ലാം...

തമിഴ്നാട് സ്വദേശികളായ തൊഴിലാളികളെയാണ് തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, പ്രദേശത്ത് തിരച്ചിൽ നടന്നിട്ടില്ലെങ്കിൽ സംഭവത്തിന് പിന്നിൽ ദുരൂഹതകളുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. അഞ്ചുപേരെ കൊലപ്പെടുത്തിയതിന് ശേഷം തടാകത്തിൽ ഉപേക്ഷിച്ചതാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+