വിമാനത്തില്‍ സോനു നിഗത്തിന്റെ ഗാനമേള, അഞ്ച് എയര്ഹോസ്റ്റ്സുമാര്ക്ക് സസ്പെന്ഷന്
മുംബൈ: കഴിഞ്ഞ മാസം ബോളിവുഡ് ഗായകന് സോനു നിഗം വിമാനത്തില്‍വെച്ച് പാട്ടുപാടിയത് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. മുംബൈയില്‍ നിന്നും ജോദ്പൂരിലേക്കുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു സോനുവിന്റെ ആകാശ പെര്‍ഫോമന്‍സ്. യാത്രക്കാര്‍ക്ക് നല്ലൊരു നിമിഷം സോനു സമ്മാനിച്ചെങ്കിലും പാടാന്‍ അനുവദിച്ചത് വിവാദമായിരുന്നു.
സംഭവത്തെതുടര്‍ന്ന് അഞ്ച് എയര്ഹോസ്റ്റ്സുമാരെ അധികൃതര്‍ പുറത്താക്കിയിരിക്കുകയാണ്. ജെറ്റ് എയര്വെയ്സിലെ എയര്‍ഹോസ്റ്റസുകളാണ് സോനു നിഗത്തെ പാട്ടു പാടാന്‍ അനുവദിച്ചത്. അറിയിപ്പുകള് നല്കുന്ന മൈക്ക് ഉപയോഗിച്ചാണ് സോനു ഗാനമേള അവതരിപ്പിച്ചിച്ചത്. അനൗണ്‍സ്മെന്റ് സിസ്റ്റം ദുരുപയോഗം ചെയ്തതിനെതിരെയാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത്.

വിമാനത്തില്‍ ഗാനമേള
ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ കഴിഞ്ഞ മാസമാണ് സോനു നിഗം ഗാനമേള നടത്തിയത്. മുംബൈയില്‍ നിന്നും ജോദ്പൂരിലേക്കുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു സോനുവിന്റെ ഗാനാലാപനം.

മൈക്കിലൂടെ
വിമാനത്തിലെ അനൗണ്‍സ്മെന്റ് സിസ്റ്റം ഉപയോഗിച്ചാണ് സോനു പാടിയത്. സോനു നിഗത്തിനെ കണ്ട യാത്രക്കാര്‍ പാടാന്‍ ആവശ്യപ്പെടുകയായിരുന്നു.

എയര്‍ ഹോസ്റ്റസുമാരുടെ അനുമതിയോടെ
യാത്രക്കാര്‍ ആവശ്യപ്പെട്ടതോടെ സോനു എയര്‍ ഹോസ്റ്റസുമാരുടെ അനുമതിയോടെ പാടുകയായിരുന്നു. രണ്ട് ഹിറ്റ് പാട്ടുകളാണ് സോനു ആലപിച്ചത്. പാട്ടില്‍ മുഴുകിയ യാത്രക്കാര്‍ സോനുവിനൊപ്പം പാടുകയായിരുന്നു.

ദുരുപയോഗം
അനൗണ്‍സ്മെന്റ് സിസ്റ്റം ദുരുപയോഗം ചെയ്തെന്ന് പറഞ്ഞ് അഞ്ച് എയര്‍ഹോസ്റ്റസുമാരെ ജെറ്റ് എയര്‍വേസ് പുറത്താക്കുകയാണ് ചെയ്തത്. ഇനിയും ഇത്തരം ദുരുപയോഗം ഉണ്ടാകാം എന്ന വിശകലനത്തിനുശേഷമാണ് അധികൃതര്‍ നടപടിയെടുത്തത്.
വീഡിയോ വൈറല്‍
വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരി ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കിലും യൂട്യൂബിലും ഇട്ടതോടെയാണ് സംഗതി പുലിവാലായത്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. സോനു നിഗത്തിന്റെ വിമാന ഗാനമേള കണ്ടു നോക്കൂ.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications