കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയക്ക് മുമ്പില്‍ അഞ്ച് കടമ്പകള്‍.... വിജയിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചുവരും, ഒപ്പം വേണ്ടത് ഇവര്‍

Google Oneindia Malayalam News

ദില്ലി: സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി നിയമിതയായെങ്കിലും കോണ്‍ഗ്രസിന് മുന്നില്‍ വെല്ലുവിളികള്‍ തുടരുന്നു. കോണ്‍ഗ്രസിലെ സീനിയര്‍ ക്യാമ്പ് ഇതോടെ സജീവമായിട്ടുണ്ട്. പക്ഷേ കോണ്‍ഗ്രസ് രണ്ട് വിഭാഗമായി തിരിഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ സോണിയക്ക് പരിഹരിക്കാന്‍ വലിയ കാര്യങ്ങള്‍ തന്നെ മുന്നിലുണ്ട്.

അതേസമയം പുതിയ അധ്യക്ഷന്‍ വന്നത് കൊണ്ട് മാത്രം ഇത് പരിഹരിക്കാനാകില്ലെന്ന് ഉറപ്പാണ്. നേതാക്കളെ വിശ്വാസത്തിലെടുത്താല്‍ മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കൂ. സോണിയ 1998ല്‍ പാര്‍ട്ടിയുടെ തലപ്പത്ത് വന്ന് കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് അന്നത്തെ അവസ്ഥയല്ല. മോദിയെ നേരിടുക എന്ന ഏറ്റവും ദുഷ്‌കരമായ ജോലിയാണ് സോണിയക്കുള്ളത്. അതിന് അവരുടെ ആരോഗ്യം എത്ര കാലം അനുവദിക്കും എന്നതും നിര്‍ണായകമാണ്.

രാഹുലിന്റെ സ്വാധീനമില്ല

രാഹുലിന്റെ സ്വാധീനമില്ല

രാഹുല്‍ ഗാന്ധിയുടെ പരിഷ്‌കാരങ്ങള്‍ക്ക് ഇനി കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ 2004 മുതല്‍ അതിശക്തമായിരുന്ന സീനിയര്‍ ക്യാമ്പാണ് ഇനി കാര്യങ്ങള്‍ തീരുമാനിക്കുക. പഴയ രീതിയില്‍ തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമിട്ടുള്ള നീക്കമാവും കോണ്‍ഗ്രസില്‍ നിന്നുണ്ടാവുക. സോണിയ ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ യുവനേതാക്കളെ ഒപ്പം കൂട്ടാനുള്ള നീക്കം സോണിയ ആരംഭിച്ചിട്ടുണ്ട്. പക്ഷേ അതിനേക്കാളും വലിയ വെല്ലുവിളി മുന്നിലുണ്ട്.

കൊഴിഞ്ഞുപോക്ക് തുടരുന്നു

കൊഴിഞ്ഞുപോക്ക് തുടരുന്നു

രാഹുല്‍ ക്യാമ്പിലുള്ളവര്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോവുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. സംസ്ഥാന സമിതികളിലുള്ള നേതാക്കളും ഉണ്ട്. ഇവരെ പിടിച്ചുനിര്‍ത്താന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തിറങ്ങും. രാജ്യസഭാ വിപ്പ് ഭുവനേശ്വര്‍ കലിത ബിജെപിയില്‍ ചേര്‍ന്നത് സോണിയ ഗൗരവത്തോടെ കാണുന്നുണ്ട്. ജാര്‍ഖണ്ഡ്, ബീഹാര്‍, അസം എന്നിവിടങ്ങളില്‍ നിരവധി പേര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നുവെന്ന സൂചന സോണിയക്ക് ലഭിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചതില്‍ കൃത്യമായ റിപ്പോര്‍ട്ട് സോണിയ തേടിയിട്ടുണ്ട്. നേതാക്കളെ ക്രിമിനലുകളെന്നാണ് അധ്യക്ഷനായ അജോയ് കുമാര്‍ വിശേഷിപ്പിച്ചത്.

യുവക്യാമ്പിനെ കൈയ്യിലെടുക്കണം

യുവക്യാമ്പിനെ കൈയ്യിലെടുക്കണം

രാഹുലില്‍ വിശ്വസിക്കുന്ന യുവ ക്യാമ്പിനെ ഒപ്പം നിര്‍ത്താനാണ് സോണിയയുടെ അടുത്ത ശ്രമം. എന്നാല്‍ പാര്‍ലമെന്റിലെ നിലപാടുകളെ ഇവര്‍ തള്ളിപ്പറഞ്ഞത് സോണിയക്ക് കാര്യങ്ങള്‍ എളുപ്പമാക്കില്ല. പൊതുജനത്തിന്റെ വികാരം മനസ്സിലാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് ജോതിരാദിത്യ സിന്ധ്യ, ദീപേന്ദ്ര ഹൂഡ എന്നിവര്‍ പറയുന്നു. ജിതിന്‍ പ്രസാദ, ആര്‍പിഎന്‍ സിംഗ്, ജനാര്‍ദന്‍ ദ്വിേവദി, അഭിഷേക് മനു സിംഗ്‌വി, മിലിന്ദ് ദേവ്‌റ എന്നിവരും യുവ ക്യാമ്പിലുണ്ട്. എന്നാല്‍ ഗുലാം നബി ആസാദിനൊപ്പമുള്ള പ്രബല വിഭാഗത്തിനപ്പുറം സോണിയ പോകുമോ എന്നാണ് ഇനി അറിയാനുള്ളത്.

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍

സോണിയക്ക് പഴയത് പോലെ തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാനാവില്ല. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശക്തമായി മുന്നിട്ടിറങ്ങേണ്ടി വരും. ഇവര്‍ക്ക് ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് എന്നിവരെ പോലുള്ള യുവാക്കളുടെ കരുത്ത് ആവശ്യമാണ്. സോണിയ ഇതിനൊപ്പം നിന്നാല്‍ പാര്‍ട്ടിയിലെ വിഭാഗീയത പരിഹരിക്കാം. അതിലൂടെ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ശക്തമായ കുതിപ്പ് നടത്താം. മഹാരാഷ്ട്ര, ഹരിയാന, ദില്ലി, എന്നിവിടങ്ങളിലെ സഖ്യമാണ് മുന്നിലുള്ളത്. ഇത് സാധ്യമായാല്‍ തന്നെ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കും

മുന്നിലുള്ളത് മൂന്ന് മാസം

മുന്നിലുള്ളത് മൂന്ന് മാസം

സോണിയക്ക് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ വെറും മൂന്ന് മാസമാണുള്ളത്. മഹാരാഷ്ട്രയില്‍ വിബിഎയുമായി സഖ്യമാണ് ഇതില്‍ പ്രധാനം. സോണിയ വരുന്നതോടെ പ്രകാശ് അംബേദ്ക്കര്‍ക്ക് കോണ്‍ഗ്രസില്‍ വിശ്വാസം വന്നേക്കും. രാഹുല്‍ ഗാന്ധിയുമായി അടുക്കാന്‍ താല്‍പര്യമില്ലാതിരുന്നവര്‍ സോണിയ വരുന്നതോടെ കോണ്‍ഗ്രസുമായി ചേരും. വിവിധ പ്രതിഷേധങ്ങളില്‍ നിരവധി പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതും, 2004ല്‍ സഖ്യത്തെ ഉപയോഗിച്ച് സര്‍ക്കാരുണ്ടാക്കിയതും സോണിയയുടെ മിടുക്കായിരുന്നു. ഹരിയാനയില്‍ ചൗത്താല സഖ്യം എത്തുമെന്നും സൂചനയുണ്ട്. ദില്ലിയില്‍ എഎപിയെ മെരുക്കാനും സോണിയക്ക് സാധിക്കും.

കുടുംബാധിപത്യം തകരുന്നു

കുടുംബാധിപത്യം തകരുന്നു

രാജ്യത്ത് കുടുംബാധിപത്യ ഭരണം തകരുന്നു എന്നത് വലിയ വെല്ലുവിളിയാണ്. അത്തരം പാര്‍ട്ടിയെ വീണ്ടും സ്വീകരിക്കുമോ എന്നും ഇനി അറിയാനുണ്ട്. പഞ്ചാബ്, മധ്യപ്രദേശ്,. ഹരിയാന, തെലങ്കാന, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ വിഭാഗീയത കടുത്തിരിക്കുകയാണ്. നേതാക്കള്‍ കൊഴിഞ്ഞുപോകാനും തുടങ്ങിയിട്ടുണ്ട്. ഇത് തടുക്കുകയായിരിക്കും മറ്റൊരു വെല്ലുവിളി. ഏറ്റവും മോശം നിലയിലുള്ള സംഘടനാ സംവിധാനം മെച്ചപ്പെടുത്തുക എന്നതും വലിയൊരു കടമ്പയാണ്. 1998 സംഭവിച്ച ചരിത്രം 2019 ആവര്‍ത്തിക്കുമോ എന്ന് സോണിയക്ക് മാത്രമേ അറിയൂ.

കോണ്‍ഗ്രസിനെ നയിക്കാനാരുമില്ല, കശ്മീരില്‍ നേതാക്കള്‍ക്ക് ഒരേ സ്വരമില്ല, പരിഹസിച്ച് ജാവദേക്കര്‍!!കോണ്‍ഗ്രസിനെ നയിക്കാനാരുമില്ല, കശ്മീരില്‍ നേതാക്കള്‍ക്ക് ഒരേ സ്വരമില്ല, പരിഹസിച്ച് ജാവദേക്കര്‍!!

English summary
five challenges that sonia wants to overcome
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X