ഇവര്‍ ടെക്കികളല്ല, കള്ളന്‍മാരാണ്... ബൈക്ക് കള്ളന്‍മാര്‍
ചെന്നൈ: കള്ളന്‍മാര്‍ പലവിധം ഉണ്ട്. നമ്മുടെ നാട്ടില്‍ കാണുന്നത് പോലത്തെ സാധാരണ കള്ളന്‍മാര്‍ മാത്രമല്ല നല്ല ഹൈടെക് കള്ളന്‍മാരും ഉണ്ട്. ബണ്ടി ചോറിനെ നമ്മള്‍ അടുത്ത കാലത്തൊന്നും മറക്കാനിടയില്ലല്ലോ.
എന്നാല്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് അങ്ങനെ ഒരു കള്ളനെ കുറിച്ചല്ല. ഒരു കൂട്ടം കള്ളന്‍മാരെ കുറിച്ചാണ്. അതും ടെക്കികളായ കള്ളന്‍മാര്‍.

വിലകൂടിയ ബൈക്കുകള്‍ മോഷ്ടിക്കുക, എന്നിട്ടത് ഓണ്‍ലൈന്‍ വഴി വില്‍ക്കുക. ഇതായിരുന്നു ഇവരുടെ പരിപാടി. കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാരായ അഞ്ച് ചെറുപ്പക്കാരാണ് പോലീസിന്റെ പിടിയിലായത്. ചെന്നൈ പോലീസ് ആണ് ഇവരെ പിടികൂടിയത്.
പത്ത് ബൈക്കുകളാണ് ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. ഇതിനെല്ലാം കൂടി ഏതാണ്ട് ഒമ്പത് ലക്ഷം വിലവരും. എല്ലാവരും 25 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ്. ലക്ഷക്കണക്കിന് രൂപ ഇത്തരത്തില്‍ ഇവര്‍ സന്നാദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 25 ബൈക്കുകള്‍ ഇത്തരത്തില്‍ ഇവര്‍ മോഷ്ടിച്ച് വിറ്റിട്ടുണ്ടെന്നാണ് പോലീസിനോട് സമ്മതിച്ചത്.
പോലീസ് പട്രോളിംഗിനിടെയാണ് ഇവര്‍ പിടിയിലായത്. പോലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വലിച്ചെറിഞ്ഞ ബാഗില്‍ നിന്നാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.












Click it and Unblock the Notifications