കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ പൂട്ടാന്‍ രണ്ടും കല്‍പ്പിച്ച് തമിഴ്‌നാട്, 5 നഗരങ്ങള്‍ പൂര്‍ണമായും അടച്ചു, കര്‍ശന നിയന്ത്രണം

Google Oneindia Malayalam News

ചെന്നൈ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം കാല്‍ ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് പ്രകാരം 26496 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിലും 68 ശതമാനവും 27 ജില്ലകളില്‍ നിന്നാണെന്ന് സര്‍ക്കാര്‍ പുറത്തുവിട്ടകണക്കുകളില്‍ വ്യക്തമാകുന്നു. രാജ്യത്ത് രോഗവ്യാപനം വര്‍ദ്ധിക്കുന്നതിനോടൊപ്പം രോഗമുക്തി നേടുന്നരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്.

tamil nadu

ഇതിനിടെ കൊവിഡ് നിയന്ത്രണമല്ലാത്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ചില നഗരങ്ങള്‍ അടച്ചിട്ടു. 5 നഗരങ്ങളാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അടച്ചിട്ടിരിക്കുന്നത്. ചെന്നൈ, കോയമ്പത്തൂര്‍, മധുര, തിരുപ്പൂര്‍, സേലം എന്നീ നഗരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള നഗരങ്ങളാണ് ചെന്നൈ, കോയമ്പത്തൂര്‍, മധുര. ഇവിടെ ബുധനാഴ്ച അര്‍ദ്ധരാത്രിവരെയാണ് അടച്ചിടുക. സേലത്തും തിരുപ്പൂരിലും ചൊവ്വാഴ്ച രാത്രിവരെയാണ് അടച്ചിടുക.

രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മേയ് 3 വരെയാണ് നീട്ടിയിരിക്കുന്നത്. ഇതിനിടെ ആറോളം സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ലോക്ക് ഡൗണ്‍ നീട്ടുമോ എന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കൂ. അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1990 പോസിറ്റീവ് കേസുകള്‍.

ഇതുവരെ 24 മണിക്കൂറില്‍ ഇത്രയധികം കേസുകല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ 49 പേര്‍ക്കാണ് ഈ മണിക്കൂറില്‍ ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 824 ആയി. രോഗം വ്യാപനം ദിവസേന വര്‍ദ്ധിക്കുന്നതോടെ രാജ്യത്തെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. അതേസമയം, ഇന്നലെ മാത്രം 594 പേര്‍ക്ക് രോഗം ഭേദമായതോടെ ആകെ 5804 പേര്‍ രാജ്യത്ത് രോഗമുക്തരായി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാമതായി മഹാരാഷ്ട്ര തന്നെയാണ്. ഇന്ത്യയില്‍ സ്ഥിരീകരിച്ച 13.8 ശതമാനം കേസുകളും മഹാരാഷ്ട്രയില്‍ നിന്ന് മാത്രമാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം 7628 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 6229 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 1076 പേര്‍ക്കാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 22 പേര്‍ മരിച്ചതോടെ ആകെ മരണ സംഖ്യ 323 ആയി. തമിഴ്‌നാട്ടില്‍ 1821 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 838 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 960 പേര്‍ക്ക് ഇതിനോടകം തന്നെ രോഗം ഭേദമായി. 23 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്.

English summary
Five Cities In Tamil Nadu Have Been Shut Down Due To Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X