മുട്ടുമടക്കി യോഗി സർക്കാർ, രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ അനുമതി
ദില്ലി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ അനുമതി. രാഹുലും പ്രിയങ്കയും അടക്കം അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാമെന്ന് ഉത്തര്‍ പ്രദേശ് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഇത്തരത്തില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടിയിലേയും അഞ്ച് നേതാക്കള്‍ക്ക് വീതം ലഖിംപൂര്‍ ഖേരിയില്‍ എത്താനും യുപി സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവിട്ടു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം കര്‍ഷക പ്രതിഷേധത്തിലേക്ക് ഓടിച്ച് കയറ്റിയതിനെ തുടര്‍ന്നാണ് നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ യുപി പോലീസ് ആരെയും അനുവദിച്ചിരുന്നില്ല.
ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാനുളള പ്രിയങ്ക ഗാന്ധിയുടേയും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെയും അടക്കം ശ്രമങ്ങള്‍ പോലീസ് തടഞ്ഞിരുന്നു. പ്രിയങ്കയും അഖിലേഷ് യാദവും അടക്കമുളളവരെ യുപി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നേതാക്കളുടെ അറസ്റ്റ് വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. അതിന് പിന്നാലെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധി ലഖിംപൂര്‍ ഖേരിയിലേക്ക് തിരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ ദില്ലി-ലഖ്‌നൗ വിമാനത്തില്‍ കയറുന്നതില്‍ നിന്നും തടഞ്ഞതായി കോണ്‍ഗ്രസ് ആരോപിച്ചു. അതിന് പിന്നാലെയാണ് നേതാക്കള്‍ക്ക് ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാനുളള അനുമതി യോഗി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
സാരിയില്‍ അതിസുന്ദരിയായി അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video
ലഖ്‌നൗ വിമാനത്താവളത്തില്‍ നാടകീയ സംഭവങ്ങള്‍ ആണ് അരങ്ങേറിയത്. വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധിയോട് പോലീസ് വാഹനത്തില്‍ പോകാന്‍ ആവശ്യപ്പെട്ടതാണ് നാടകീയ സംഭവങ്ങളിലേക്ക് നയിച്ചത്. തന്റെ സ്വന്തം വാഹനത്തില്‍ തന്നെ ലഖിംപൂര്‍ ഖേരിയിലേക്ക് പോകും എന്നും എന്തിനാണ് പോലീസ് വാഹനത്തില്‍ പോകുന്നത് എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. മറ്റെന്തോ പദ്ധതിയാണ് യുപി പോലീസിന് എന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിയും ഒപ്പമുളള നേതാക്കളും ലഖ്‌നൗ വിമാനത്താവളത്തില്‍ പ്രതിഷേധിച്ച് ധര്‍ണയിരുന്നു.
രാഹുല്‍ ഗാന്ധിക്കൊപ്പം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നി, കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റ്, കെസി വേണുഗോപാല്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കുമെന്ന് ചത്തീസ്ഖഡ്, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ ലക്‌നൗ വിമാനത്താവളത്തില്‍ വെച്ച് പ്രഖ്യാപിച്ചു. സംഘടിതമായ ആക്രമണം ആണ് കര്‍ഷകര്‍ക്ക് നേരെ നടക്കുന്നത് എന്ന് മാധ്യമങ്ങളോട് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രാജ്യത്ത് ജനാധിപത്യം എന്നൊന്ന് ഉണ്ടായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications