കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറെ നിയമസഭയിൽ അപമാനിച്ചു, 5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

ഷിംല: ഹിമാചല്‍ പ്രദേശില്‍ 5 കോണ്‍ഗ്രസ് എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ബംഗാരു ദത്താത്രേയയെ തടഞ്ഞ് വെച്ച് അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ നടപടി എടുത്തിരിക്കുന്നത്. പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി അടക്കമുളളവരാണ് സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടത്.

പാര്‍ലമെന്ററി കാര്യ മന്ത്രി സുരേഷ് ഭരദ്വാജ് ആണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്. ഇത് പ്രകാരം മുകേഷ് അഗ്നിഹോത്രി അടക്കമുളള 5 പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യുന്നതായി സ്പീക്കര്‍ വിപിന്‍ പര്‍മാര്‍ അറിയിച്ചു. ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ ബജറ്റ് സമ്മേളനം നടക്കവേയാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

hp

ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഗവര്‍ണര്‍ ബംഗാരു ദത്താത്രേയ സഭയില്‍ പ്രസംഗം നടത്തിയത് ശേഷം സീറ്റിലേക്ക് തിരിച്ച് പോകുകയായിരുന്നു. മുഖ്യമന്ത്രി ജയ് റാം ടാക്കൂര്‍, സ്പീക്കര്‍ വിപിന്‍ പര്‍മാര്‍ എന്നിവരും ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്നു. സ്പീക്കറുടെ ചേംബറിന് മുന്നില്‍ വെച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഗവര്‍ണറെ തടഞ്ഞത്. കോണ്‍ഗ്രസ് അംഗങ്ങളുടെ നടപടി ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ കുറ്റപ്പെടുത്തി.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

5 എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ ആരും തന്നെ സഭയില്‍ ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തി വെച്ചിരുന്ന സഭ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ചേര്‍ന്ന് എംഎല്‍എമാര്‍ക്കെതിരെയുളള നടപടി പരിഗണിക്കുകയായിരുന്നു. ഗവര്‍ണറെ കോണ്‍ഗ്രസ് അംഗങ്ങള്‍ തടഞ്ഞത് അദ്ദേഹത്തിന് നേര്‍ക്കുളള ആക്രമണം ആണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ വിരോധം ആണ് കോണ്‍ഗ്രസ് തീര്‍ക്കുന്നത് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രിയെ കൂടാതെ, ഹര്‍ഷ് വര്‍ധന്‍ ചൗഹാന്‍, സുന്ദര്‍ സിംഗ് ടാക്കൂര്‍, സത്പാല്‍ റെയ്‌സാദ, വിനയ് കുമാര്‍ എന്നിവരാണ് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍.

English summary
Five Congress MLAs in Himachal Pradesh suspended for misbehaving with Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X