കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ചാട്ടം പതിവാക്കി ശിവസേന നേതാക്കള്‍; എന്‍സിപിയില്‍ ചേര്‍ന്നവര്‍ തിരിച്ചെത്തി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞാഴ്ച ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തയായിരുന്നു അഞ്ച് ശിവസേന കൗണ്‍സിലര്‍മാര്‍ എന്‍സിപിയില്‍ ചേര്‍ന്നത്. എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസും സഖ്യം രൂപീകരിച്ച് സംസ്ഥാനത്ത് ഭരണം നടത്തവെയാണ് ശിവസേന നേതാക്കള്‍ എന്‍സിപിയില്‍ ചേര്‍ന്നത്. ഇത് സംസ്ഥാനത്തെ സഖ്യസര്‍ക്കാരിനെ ബാധിക്കുമോ എന്ന് വരെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത മറ്റൊന്നാണ്.

u

എന്‍സിപിയില്‍ ചേര്‍ന്ന അഞ്ചുപേരും വീണ്ടും ശിവസേനയില്‍ ചേര്‍ന്നു. അഹമ്മദ് നഗര്‍ ജില്ലയിലെ പാര്‍ണര്‍ നഗരപഞ്ചായത്തിലെ കൗണ്‍സിലര്‍മാരാണ് കളംമാറ്റം പതിവാക്കിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ച് ശിവസേനാ നേതാക്കള്‍ എന്‍സിപിയില്‍ ചേര്‍ന്നത്. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സാന്നിധ്യത്തിലാണ് എന്‍സിപി അംഗത്വം സ്വീകരിച്ചത്. എന്നാല്‍, മൂന്ന് ദിവസം പിന്നിടുമ്പോള്‍ അവര്‍ വീണ്ടും പഴയ പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചെത്തി.

സ്വപ്‌ന സുരേഷും സരിത്തും കുടുങ്ങാന്‍ കാരണം... സ്വര്‍ണക്കടത്ത് കേസ് പുറത്തായത് ഇങ്ങനെ...സ്വപ്‌ന സുരേഷും സരിത്തും കുടുങ്ങാന്‍ കാരണം... സ്വര്‍ണക്കടത്ത് കേസ് പുറത്തായത് ഇങ്ങനെ...

പാര്‍ണറിലെ എന്‍സിപി എംഎല്‍എ നിലേഷ് ലങ്കെയും പ്രാദേശിക എന്‍സിപി നേതാവ് ബാവു കൊരേഗോക്കറും ഇന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കാണുകയായിരുന്നു. പ്രാദേശിക ശിവസേന നേതാക്കളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉദ്ധവ് താക്കറെ അഞ്ചു പേര്‍ക്കും ഉറപ്പ് നല്‍കി. തുടര്‍ന്നാണ് അവര്‍ വീണ്ടും എന്‍സിപിയില്‍ ചേര്‍ന്നത്.

മുദസ്സര്‍ സയ്യിദ്, നന്ദകുമാര്‍ ദേശ്മുഖ്, കിസാന്‍ ഗന്ധഡെ, വൈശാലി ഓട്ടി, നന്ദ ദേശ്മനെ എന്നിവരാണ് ശിവസേനയില്‍ നിന്ന് രാജിവച്ച് എന്‍സിപിയില്‍ ചേര്‍ന്നതും വീണ്ടും ശിവസേനയില്‍ തിരിച്ചെത്തിയതും.

English summary
Five Councilors resigned and rejoins Shiv Sena in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X