അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്ത ദളിത് പെണ്‍കുട്ടിയെ വിവസ്ത്രായാക്കി തെരുവിലൂടെ നടത്തിച്ചു
ലെഖ്നൗ: ഏകദേശം ഒരു വര്‍ഷം മുന്‍പാണ് ഷാജഹാന്‍പൂര്‍ ഹരേവ ജില്ലയില്‍ 5 ദളിത് സ്ത്രീകളെ വിവസ്ത്രായാക്കി തെരുവിലൂടെ നടത്തിച്ചത്. ദളിതര്‍ക്കു നേരെയുള്ള ആക്രമണത്തിന്റെ തുടര്‍ച്ചയെന്നോണം തിങ്കളാഴ്ച അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് പെണ്‍കുട്ടിയെ വിവസ്ത്രയാക്കി തെരുവിലൂടെ നടത്തിച്ചു.
പെണ്‍കുട്ടിയുടെ വീട്ടില്‍ ഭര്‍ത്താവും മറ്റു ബന്ധുക്കളും ഇല്ലാത്ത സമയത്ത് വീട്ടില്‍ എത്തിയ അജ്ഞാതന്‍ പെണ്‍കുട്ടിയെ മര്‍ദിച്ച് വിവസ്ത്രായാക്കി തെരുവിലൂടെ നടത്തിച്ചത്. വടി ഉപയോഗിച്ച് അടിച്ചിരുന്നതായും പറയുന്നു. ബോധംക്കെട്ട് തളര്‍ന്ന് വീണപ്പോള്‍ അടുത്തുള്ള കുളത്തില്‍ തള്ളിയിട്ട് ഇയാള്‍ രക്ഷപ്പെട്ടു.

ബോധം തിരിച്ച് കിട്ടിയതിന് ശേഷം അടുത്ത ബന്ധുവിന്റെ സഹായത്തോടെ പോലീസില്‍ പരാതി നല്കാന് പോയെങ്കിലും പരാതി സ്വീകരിച്ചില്ല. പരാതി രജിസ്റ്റര്‍ ചെയ്യാതെ പെണ്‍കുട്ടിയെ തിരിച്ചയക്കുകയാണ് ചെയ്തത്.
വീട്ടുക്കാര് തമ്മിലുള്ള തര്‍ക്കമാണ് പ്രശ്നത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് ഗ്രാമത്തില്‍ അന്വേഷിച്ചപ്പോള്‍ ആരും മൊഴി നല്‍കാനും തയ്യാറായില്ല എന്നും പറയുന്നു. ഒബിസി വിഭാഗത്തില്‍പ്പെട്ട യുവാവാണ് പെണ്‍കുട്ടിയെ വിവാഹം ചെയ്തിരിക്കുന്നത്. ഇതിലുള്ള ദേഷ്യമാണ് യുവാവിന്റെ വീട്ടുക്കാര് തീര്‍ത്തത്തെന്നും പറയുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications