കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് ദിവസം പ്രായമായ കുഞ്ഞിന്റെ വില 50,000,മാതാപിതാക്കള്‍ക്ക് ഏജന്റ് നല്‍കിയത് 10,000

  • By ഭദ്ര
Google Oneindia Malayalam News

ഹൈദരാബാദ്: നാല് ദിവസം പ്രായമായ കുഞ്ഞിനെ വില്‍പന നടത്തിയ കേസില്‍ കുട്ടിയുടെ മാതാപിതാക്കളടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. തെലുങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലാണ് സംഭവം നടന്നത്. നല്‍ഗൊണ്ട ജില്ലയിലെ ദമ്പതികളാണ് മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ചതിനാല്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. കുട്ടിയെ വില്‍ക്കുന്നതിന് പരിചയക്കാരനോട് സഹായം തേടുകയായിരുന്നു. ഇയാള്‍ മുഖേന സുനിത എന്ന സ്ത്രീയുമായി സംസാരിച്ച് കച്ചവടം ഉറപ്പിച്ചു.

രാത്രിയില്‍ ലൈറ്റ് ഇട്ട് കിടന്നുറങ്ങുന്നവർ തീര്‍ച്ചയായും വായിക്കുക, നിങ്ങളിതൊക്കെ അറിയുന്നുണ്ടോ...രാത്രിയില്‍ ലൈറ്റ് ഇട്ട് കിടന്നുറങ്ങുന്നവർ തീര്‍ച്ചയായും വായിക്കുക, നിങ്ങളിതൊക്കെ അറിയുന്നുണ്ടോ...

സുനിതയാണ് കുട്ടികള്‍ ഇല്ലാത്ത ദമ്പതികളെ കണ്ടെത്തിയത്. സുനിത ഇവരോട് 50,000 രൂപയാണ് കുഞ്ഞിന് ആവശ്യപ്പെട്ടത്. എന്നാല്‍ 10,000 രൂപയാണ് കുഞ്ഞിന്റെ മാതാപിതാകള്‍ക്ക് നല്‍കിയത്. കുഞ്ഞിനെ വില്‍പ്പന നടത്തിയത് സംബന്ധിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേര്‍ അറസ്റ്റിലായത്. സംഘത്തില്‍ നാല് പേര്‍ കൂടി ഉണ്ടെന്നാണ് പോലീസ് കിട്ടിയ റിപ്പോര്‍ട്ട്.

16-newborn-baby

കുട്ടികളെ കരിഞ്ചന്തയില്‍ വില്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍ ഹൈദരാബാദിലെ പല ആശുപത്രികളില്‍ നിന്നും മുന്‍പും വന്നിരുന്നു. കുട്ടികളില്ലാത്ത ദമ്പതികളെ കണ്ടെത്തി വന്‍ തുകയ്ക്കാണ് ഏജന്റുമാര്‍ വില്‍പന നടത്തുന്നത്. ഇതില്‍ പ്രധാന പങ്കു വഹിക്കുന്നത് ആശുപത്രിയിലെ നഴ്‌സുമാരാണെന്നും പറയുന്നു.

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂനിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]

English summary
5 people were arrested for allegedly selling a 4-day-old girl in Ranga Reddy district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X