കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് മണിക്കൂര്‍ മുംബൈ വിമാനത്താവളം അടച്ചിടുന്നു, ഫ്‌ളൈറ്റുകള്‍ വൈകും

  • By ഭദ്ര
Google Oneindia Malayalam News

മുംബൈ: തിങ്കളാഴ്ച വൈകീട്ട് മുംബൈ എയര്‍പോര്‍ട്ടില്‍ അഞ്ച് മണിക്കൂര്‍ അടച്ചിടും. ഇന്നേ ദിവസത്തില്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന വിമാനങ്ങളും പുറപ്പെടുന്ന വിമാനങ്ങളും വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. റണ്‍വേയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് റണ്‍വേ അടച്ചിടുന്നത്.

ഉച്ചയ്ക്ക് 1 മണി മുതല്‍ 5 വരെയാണ് അടച്ചിടുന്നത്. ഈ സമയത്തെ ഭൂരിഭാഗം വിമാനങ്ങളുടെയും സമയം മാറ്റി ക്രമീകരിച്ചിട്ടുണ്ട്. ചില വിമാനങ്ങള്‍ സര്‍വ്വീസ് കാന്‍സല്‍ ചെയ്യുകയും ചെയ്തു. അഞ്ച് മണിയ്ക്ക് ശേഷം മാത്രമേ സര്‍വ്വീസ് പുനരാരംഭിക്കൂ.

 airport

1600 വിമാനങ്ങളുടെ സര്‍വ്വീസിനെയാണ് അടച്ചിടല്‍ ബാധിക്കുന്നത്. നവംബര്‍ മാസത്തില്‍ ഇനിയും പണികള്‍ക്കായി അടച്ചിടേണ്ടി വരും. ആഭ്യന്തര സര്‍വ്വീസുകള്‍ നടത്തുന്ന വിമാനങ്ങള്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുള്ളത്.

യാത്ര തുടങ്ങുന്നതിന് മുന്‍പായി സര്‍വ്വീസ് റദ്ദാക്കിയ വിമാനങ്ങളും പുനക്രമീകരിച്ച സമയവും യാത്രക്കാര്‍ അറിഞ്ഞിരിക്കണം. ഒക്ടോബര്‍ 18 നാണ് അറ്റക്കുറ്റപണികള്‍ ആരംഭിച്ചത്. നവംബര്‍ അവസാനത്തോടെ ഇത് അവസാനിക്കും. വിമാന സര്‍വ്വീസുകള്‍ വര്‍ദ്ധിച്ച് വരുന്നതിന് അനുസരിച്ച് റണ്‍വേയുടെ അപര്യാപ്തത പരിഹരിക്കാന്‍ ബ്രിട്ടീഷ് ഏജന്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
The airport will be shut down for flights between noon and 5pm to carry out runway maintenance work.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X