അഞ്ചുപേരെ അടിച്ചുകൊന്നു!! വീണ്ടും അഞ്ചുപേരെ കൊല്ലാന്‍ ശ്രമം, കുടുംബത്തെ രക്ഷിച്ചത് രണ്ടുപേര്‍
Recommended Video

മുംബൈ: മഹാരാഷ്ട്രയില്‍ അഞ്ചുപേരെ അടിച്ചുകൊന്ന സംഭവത്തിന് പിന്നാലെ അഞ്ചുപേരെ കൂടി അടിച്ചുകൊല്ലാന്‍ ശ്രമം. രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടുന്ന കുടുംബത്തെയാണ് കൊല്ലാന്‍ ശ്രമിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. ഒടുവില്‍ പ്രദേശവാസികളായ രണ്ടുപേരുടെ ഇടപെടലാണ് അവരെ രക്ഷിച്ചത്. നാസിക് ജില്ലയിലെ മലേഗാവിലാണ് സംഭവം.

കുട്ടിക്കടത്തുകാരെന്നാരോപിച്ച് ധുലെയില്‍ അഞ്ച് പേരെ ജനക്കൂട്ടം അടിച്ചുകൊന്നത് ഏറെ വിവാദമായിരുന്നു. ഈ സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിടവെയാണ് മലേഗാവില്‍ അഞ്ച് പേരെ അടിച്ചുകൊല്ലാന്‍ ശ്രമമുണ്ടായത്. രണ്ട് സ്ത്രീകളും രണ്ടുവയസ് പ്രായമായ ആണ്‍കുട്ടിയും ഉള്‍പ്പെടെയുള്ള സംഘത്തിന് നേരെയായിരുന്നു ആക്രമണം.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെത്തിയിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ഇതാണ് ജനങ്ങളെ അക്രമാസക്തരാക്കിയത്. പ്രദേശവാസികളായ രണ്ടുപേരുടെ ഇടപെടലാണ് മലേഗാവില്‍ അക്രമാസക്തരായ ജനക്കൂട്ടത്തില്‍ നിന്ന് അവരെ രക്ഷപ്പെടുത്തിയത്. അഞ്ചുപേരെയും ഇരുവരും ചേര്‍ന്ന് ഒരു വീട്ടില്‍ ഒളിപ്പിക്കുകയായിരുന്നു. ഇവരെ വിട്ടുകിട്ടാന്‍ ജനങ്ങള്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികളായ രണ്ടുപേര്‍ വിട്ടുകൊടുത്തില്ല. പോലീസ് എത്തി ജനക്കൂട്ടത്തെ പിരിച്ചുവിടുന്നവരെ സംരക്ഷിച്ചു.
പ്രഭാനി ജില്ലയിലുള്ള അഞ്ചുപേരാണ് മലേഗാവിലെ ജനക്കട്ടത്തിന് മുമ്പില്‍ കുടുങ്ങിയത്. മറ്റുചില ആവശ്യങ്ങള്‍ക്ക് ഇവര്‍ മലേഗാവില്‍ വന്നതായിരുന്നു. നാട്ടിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ജനക്കൂട്ടത്തിന് മുമ്പില്‍ പെട്ടത്. കൊലപതാക ശ്രമത്തിന് 250 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
അക്രമാസക്തരായ ജനക്കൂട്ടം പോലീസിന് നേരെയും തിരിഞ്ഞിരുന്നു. ഒരു പോലീസ് വാഹനം അവര്‍ മറിച്ചിട്ടു. ബൈക്ക് കേടുവരുത്തുകയും ചെയ്തു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ്പി ഹാര്‍ഷ് പോദ്ധാര് പറഞ്ഞു. അഫ്രീന് സൈസിങ് വര്‍ക്ക്സ്, റഷീദ് റേഷന്വാല എന്നീ തുണിമില്ലുകളുടെ മുതലാളിമാരാണ് അഞ്ചംഗ കുടുംബത്തെ ജനക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇവരെ പോലീസ് അഭിനന്ദിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications