കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചുപേരെ അടിച്ചുകൊന്നു!! വീണ്ടും അഞ്ചുപേരെ കൊല്ലാന്‍ ശ്രമം, കുടുംബത്തെ രക്ഷിച്ചത് രണ്ടുപേര്‍

Google Oneindia Malayalam News

Recommended Video

cmsvideo
മഹാരാഷ്ട്രയില്‍ അഞ്ചുപേരെ കൊല്ലാന്‍ ശ്രമം

മുംബൈ: മഹാരാഷ്ട്രയില്‍ അഞ്ചുപേരെ അടിച്ചുകൊന്ന സംഭവത്തിന് പിന്നാലെ അഞ്ചുപേരെ കൂടി അടിച്ചുകൊല്ലാന്‍ ശ്രമം. രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടുന്ന കുടുംബത്തെയാണ് കൊല്ലാന്‍ ശ്രമിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. ഒടുവില്‍ പ്രദേശവാസികളായ രണ്ടുപേരുടെ ഇടപെടലാണ് അവരെ രക്ഷിച്ചത്. നാസിക് ജില്ലയിലെ മലേഗാവിലാണ് സംഭവം.

notinmy

കുട്ടിക്കടത്തുകാരെന്നാരോപിച്ച് ധുലെയില്‍ അഞ്ച് പേരെ ജനക്കൂട്ടം അടിച്ചുകൊന്നത് ഏറെ വിവാദമായിരുന്നു. ഈ സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിടവെയാണ് മലേഗാവില്‍ അഞ്ച് പേരെ അടിച്ചുകൊല്ലാന്‍ ശ്രമമുണ്ടായത്. രണ്ട് സ്ത്രീകളും രണ്ടുവയസ് പ്രായമായ ആണ്‍കുട്ടിയും ഉള്‍പ്പെടെയുള്ള സംഘത്തിന് നേരെയായിരുന്നു ആക്രമണം.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെത്തിയിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ഇതാണ് ജനങ്ങളെ അക്രമാസക്തരാക്കിയത്. പ്രദേശവാസികളായ രണ്ടുപേരുടെ ഇടപെടലാണ് മലേഗാവില്‍ അക്രമാസക്തരായ ജനക്കൂട്ടത്തില്‍ നിന്ന് അവരെ രക്ഷപ്പെടുത്തിയത്. അഞ്ചുപേരെയും ഇരുവരും ചേര്‍ന്ന് ഒരു വീട്ടില്‍ ഒളിപ്പിക്കുകയായിരുന്നു. ഇവരെ വിട്ടുകിട്ടാന്‍ ജനങ്ങള്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികളായ രണ്ടുപേര്‍ വിട്ടുകൊടുത്തില്ല. പോലീസ് എത്തി ജനക്കൂട്ടത്തെ പിരിച്ചുവിടുന്നവരെ സംരക്ഷിച്ചു.

പ്രഭാനി ജില്ലയിലുള്ള അഞ്ചുപേരാണ് മലേഗാവിലെ ജനക്കട്ടത്തിന് മുമ്പില്‍ കുടുങ്ങിയത്. മറ്റുചില ആവശ്യങ്ങള്‍ക്ക് ഇവര്‍ മലേഗാവില്‍ വന്നതായിരുന്നു. നാട്ടിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ജനക്കൂട്ടത്തിന് മുമ്പില്‍ പെട്ടത്. കൊലപതാക ശ്രമത്തിന് 250 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

അക്രമാസക്തരായ ജനക്കൂട്ടം പോലീസിന് നേരെയും തിരിഞ്ഞിരുന്നു. ഒരു പോലീസ് വാഹനം അവര്‍ മറിച്ചിട്ടു. ബൈക്ക് കേടുവരുത്തുകയും ചെയ്തു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ്പി ഹാര്‍ഷ് പോദ്ധാര്‍ പറഞ്ഞു. അഫ്രീന്‍ സൈസിങ് വര്‍ക്ക്‌സ്, റഷീദ് റേഷന്‍വാല എന്നീ തുണിമില്ലുകളുടെ മുതലാളിമാരാണ് അഞ്ചംഗ കുടുംബത്തെ ജനക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇവരെ പോലീസ് അഭിനന്ദിച്ചു.

English summary
Hours after 5 lynched, another 5 saved from Maharashtra mob fury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X