സുഷമ സ്വരാജ് ഇടപെട്ടു: ആഫ്രിക്കന്‍ ജയിലില്‍ കഴിയുന്ന 5 മലയാളികള്‍ക്ക് മോചനം
കൊച്ചി എളവക്കര സ്വദേശി തരുണ്‍ ബാബു, സഹോദരന്‍ നിധിന്‍ ബാബു, എടത്തല സ്വദേശി ഷാജി അബ്ദുള്ള കുട്ടി, കടലൂര്‍ സ്വദേശികളായ ഗോഡ്വിന്‍ ആന്റണി, നവീന്‍ ഗോപി എന്നിവരെയാണ് മോചിപ്പിക്കാന്‍ ധാരണയായിട്ടുള്ളത്.
ദില്ലി: അഞ്ച് മലയാളികളെ ആഫ്രിക്കന്‍ ജയിലില്‍ നിന്നും മോചിപ്പിക്കുന്നതിന് ധാരണയായി. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 2014ല്‍ നൈജീരിയന്‍ കടലില്‍ അകപ്പെട്ട കപ്പല്‍ ജീവനക്കാരായിരുന്നു അഞ്ച് മലയാളികളും.
കൊള്ളക്കാരെ സഹായിച്ചെന്ന ആരോപണത്തില്‍ ഇവരെ ടോഗോ സര്‍ക്കാര്‍ വിചാരണ ചെയ്യുകയായിരുന്നു. കൊച്ചി എളവക്കര സ്വദേശി തരുണ്‍ ബാബു, സഹോദരന്‍ നിധിന്‍ ബാബു, എടത്തല സ്വദേശി ഷാജി അബ്ദുള്ള കുട്ടി, കടലൂര്‍ സ്വദേശികളായ ഗോഡ്വിന്‍ ആന്റണി, നവീന്‍ ഗോപി എന്നിവരെയാണ് മോചിപ്പിക്കാന്‍ ധാരണയായിട്ടുള്ളത്.

മലയാളികളായ അഞ്ച് പേരെ മോചിപ്പിക്കുന്നതിന് മുന്‍കൈ എടുത്ത കൗണ്‍സിലേറ്റിനെ അഭിനന്ദിച്ചുകൊണ്ടും കൂടിയാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റ് വന്നിരിക്കുന്നത്. അതേസമയം ഭീകര സംഘടനയായ ഐസിസ് തട്ടികൊണ്ടുപോയ മലയാളി വൈദീകന്‍ ടോം ഉഴന്നാലിന്റെ മോചനം സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോഴും അനിശ്ചിത്വത്തില്‍ നില്‍ക്കുകയാണ്.












Click it and Unblock the Notifications