കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേരാന്‍ ഇന്ത്യ വിട്ടു: ഇന്ത്യന്‍ യുവാക്കള്‍ക്ക് പണികൊടുത്തത് ദോഹ ഇന്‍റലിജന്‍സ്!!

Google Oneindia Malayalam News

ദില്ലി: ഐസിസില്‍ ചേരാന്‍ ഇന്ത്യ വിട്ട അ‍ഞ്ച് യുവാക്കളെ നാടുകടത്തി. ഇന്ത്യയില്‍ നിന്ന് ദോഹയിലേയ്ക്ക് പോകുകയും ദോഹയില്‍ നിന്ന് സിറിയയിലേയ്ക്ക് പോകാന്‍ പദ്ധതിയിട്ട അഞ്ചംഗ സംഘത്തേയാണ് ദോഹയില്‍ നിന്ന് നാടുകടത്തിയിട്ടുള്ളത്. 2017ന്റെ അവസാനത്തിലായിരുന്നു സംഭവം. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ചോളം സുഹൃത്തുക്കളെയാണ് ഇന്ത്യയിലേയ്ക്ക് നാടുകടത്തിയിട്ടുള്ളത്. ഐസിസുമായി ഈ യുവാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദോഹ അധികൃതരുടെ നീക്കം. പൊലീസ് വ‍ൃത്തങ്ങളെ ഉദ്ധരിച്ച് ഡിഎന്‍എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐസിസുമായി ബന്ധമുണ്ടെന്ന ദോഹ ഇന്‍റലിജന്‍സിന്റെ അറിയിപ്പ് ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. ഇതോടെ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അഞ്ചംഗ സംഘത്തെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരില്‍ ഒരാളെ ദില്ലി പോലീസിലെ സ്പെഷ്യല്‍ ബ്രാഞ്ചാണ് കസ്റ്റഡിയിലെടുത്തത്. ദോഹ ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥരാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം നാടുകടത്തുന്നത്.

 ഇന്ത്യയില്‍ നിന്ന് സിറിയയിലേയ്ക്ക്

ഇന്ത്യയില്‍ നിന്ന് സിറിയയിലേയ്ക്ക്

2017ല്‍ ഇന്ത്യ വിട്ട യുവാക്കള്‍ സിറിയയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ദോഹ ഇന്‍റിലന്‍സിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍‍സികളുമായി ബന്ധപ്പെട്ട അധികൃതര്‍ ഇന്ത്യക്കാരായ യുവാക്കളെ നാടുകടത്താനുള്ള നീക്കങ്ങള്‍ നടത്തിവരികയായിരുന്നു. ചെന്നൈ, പൂനെ, യുപിയിലെ ബിജ്നോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളെയാണ് ദോഹ നാടുകടത്തിയിട്ടുള്ളത്. 2017ല്‍ തന്നെ ഈ സംഘം ദോഹയിലെ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. ചോദ്യം ചെയ്യുന്നതിനായി ഇവരെ പിടികൂൂടിയതോടെ സിറിയയിലേയ്ക്ക് കടക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇവര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സിറിയിയിലെ ഐസിസ് മൊഡ്യൂള്‍ അംഗങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും സംഘം രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ഒരാള്‍ ദോഹയിലെ ഒരു വിമാന കമ്പനിയില്‍ ജോലിയ്ക്ക് വേണ്ടിയാണ് ദോഹയിലെത്തിയിട്ടുള്ളത്.

 ദോഹ ഇന്റലിജന്‍സ് പിടികൂടി

ദോഹ ഇന്റലിജന്‍സ് പിടികൂടി


ദോഹയില്‍ നിന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി ചോദ്യം ചെയ്ത യുവാക്കളെ ഫെബ്രുവരി ആദ്യവാരമാണ് ഇന്ത്യയിലേയ്ക്ക് നാടുകടത്തിയത്. ദില്ലിയില്‍ വിമാനത്തിലെത്തിയ സംഘത്തെ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ഡിഎന്‍എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ ഭീകരസംഘടനകളുടെ ഗ്രൂപ്പുകളെ പിന്തുടരുന്നവരാണ് അഞ്ച് പേരും.

 സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍

സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍

ദോഹ ഇന്റലിജന്‍സ് പിടികൂടി നാടുകടത്തിയ അ‍ഞ്ച് ഇന്ത്യന്‍ യുവാക്കളില്‍ പൂനെ, ഉത്തര്‍പ്രദേശിലെ ബിജ്നൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഐസിസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ഫെബ്രുവരിയിലാണ് നാടുകടത്തിയത്. ഇതില്‍ ഒരാള്‍ സിറിയയിലെത്താനുള്ള ശ്രമം നടത്തിയിരുന്നു. ഇയാളെ ദില്ലി വിമാനത്താവളത്തില്‍ വച്ച് ദില്ലി പോലീസിന്റെ സ്പെ്ഷ്യല്‍ ബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ബാക്കി നാലുപേരും ദോഹയില്‍ തന്നെയാണ് ഉണ്ടായിരുന്നത്. രണ്ട് മാസത്തോളം ദോഹയില്‍ വച്ച് സംഘത്തെ ചോദ്യം ചെയ്ത ശേഷമാണ് അധികൃതര്‍ നാടുകടത്താനുള്ള ധാരണയിലെത്തുന്നത്.

<strong>ഡമ്മി വിദ്യാർഥിനിയെ പരീക്ഷ എഴുതാനിരുത്തി, പത്താം ക്ലാസുകാരിയെ പ്രിൻസിപ്പാൾ അടുത്ത വീട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തു.. പ്രിൻസിപ്പാളിന് 10000 രൂപ നൽകാമെന്ന് പെൺകുട്ടിയുടെ അച്ഛൻ സമ്മതിച്ചു!!</strong>ഡമ്മി വിദ്യാർഥിനിയെ പരീക്ഷ എഴുതാനിരുത്തി, പത്താം ക്ലാസുകാരിയെ പ്രിൻസിപ്പാൾ അടുത്ത വീട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തു.. പ്രിൻസിപ്പാളിന് 10000 രൂപ നൽകാമെന്ന് പെൺകുട്ടിയുടെ അച്ഛൻ സമ്മതിച്ചു!!

English summary
Five friends, from three different cities in India, got together as "ISIS sympathisers" and fled to Doha, from where they had planned to sneak into Syria, to join the terror module late last year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X