കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോശം കാലാവസ്ഥ,കര്‍ണാടകയില്‍ മിന്നലേറ്റ് അഞ്ച് പേര്‍ മരിച്ചു

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: ഞായറാഴ്ച മോശം കാലാവസ്ഥ കര്‍ണാടകയെ തികച്ചും അസ്വസ്ഥമാക്കി. പലയിടങ്ങളിലും ശക്തമായ മഴയും കാറ്റും മിന്നലും ഉണ്ടായി. കര്‍ണാടകയില്‍ ഞായറാഴ്ച മാത്രം അഞ്ച് പേരാണ് മിന്നലേറ്റ് മരിച്ചത്. ബെംഗളൂരു നഗരങ്ങളിലും ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. സൂപ്പര്‍മൂണ്‍ പ്രതിഭാസം എന്ന ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഉണ്ടായ മോശം കാലാവസ്ഥ ജനങ്ങളെ അക്ഷാര്‍ത്ഥത്തില്‍ പേടിപ്പിച്ചു എന്നു പറയാം.

ബെംഗളൂരുവില്‍ ശക്തമായ മഴയോടൊപ്പം അപൂര്‍വ്വമായി ഉണ്ടാകുന്ന ആലിപ്പഴവും വീണിരുന്നു. ഞായറാഴ്ച വൈകുന്നേരം ആയപ്പോഴേക്കും പതിവില്‍ നിന്നും നല്ല തണുപ്പ് ബെംഗളൂരുവില്‍ അനുഭവപ്പെട്ടിരുന്നു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ ഞായറാഴ്ച ഉണ്ടായ ശക്തമായ മിന്നലില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

storm-lightning

തുംകൂര്‍ ജില്ലയില്‍ പത്തൊമ്പതു വയസുള്ള ഐടിഐ വിദ്യാര്‍ത്ഥി രവിശങ്കറും മിന്നലേറ്റ് മരിച്ചു. മധുഗിരി താലൂക്കിലെ 50 വയസ് പ്രായമുള്ള അഞ്ജനപ്പയും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ചത്തെ ശക്തമായ മഴ ബംഗാള്‍ ഉള്‍ക്കടലില്‍ താഴ്ന്ന മര്‍ദ്ദം രൂപപ്പെട്ടതായി കലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ്.എം മേത്രി അറിയിച്ചു.

മൈസൂരും കര്‍ണാടകയിലെ മറ്റിടങ്ങളിലും രണ്ടു ദിവസം കൂടി ഇടിയോടുകൂടിയുള്ള മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

English summary
Lightning strikes that accompanied thundershowers on Sunday claimed five lives in the State. Bengaluru city too received heavy rain, in some parts with hailstones, throwing life out of gear.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X