മുംബൈ പൂനെ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു
മുംബൈ: മുംബൈ -പൂനെ എക്‌സ്പ്രസ്സ് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഹൈവേയിലെ കംഷട്ട് തുരങ്കത്തിനു സമീപം പവാന ചൗക്കിയില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3.30 നാണ് അപകടം.ആദിത്യ ഭര്‍ണ്ഡാര്‍ക്കര്‍, യാഷ് ഷിരാലി, അഭിഷേക് റോയ്, അക്ഷയ് ഭിലാരെ, ജാക്കി സാമുവല്‍ എന്നിവരാണ് മരിച്ചത്.
21 -23 വയസ്സു പ്രായമുള്ള പൂനെ സ്വദേശികളാണ് മരിച്ചവരെല്ലാം. മൂന്നു പേര്‍ സംഭവസ്ഥലത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിത വേഗതയാണ് അപകടത്തിനു കാരണമെന്നാണ് കരുതുന്നത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് തലകീഴായി 200 അടി താഴ്ച്ചയിലേക്കു മറിയുകയായിരുന്നു. പൂനെയിലെ ഡി വൈ പാട്ടീല്‍ ആന്റ് നവലേ കോളേജ് വിദ്യാര്ത്ഥികളാണ് മരിച്ചവരെല്ലാം












Click it and Unblock the Notifications