കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ; ഒരാള്‍ എട്ട് മാസം ഗര്‍ഭിണി, ചികിത്സയില്ലെന്ന് പരാതി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ പടര്‍ന്നുിപിടിക്കുന്ന ഹോട്ട്‌സ്‌പോട്ടുകളായി കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഒന്നായിരുന്നു ദില്ലിയിലെ ദില്‍ഷാദ് ഗാര്‍ഡന്‍. രോഗം വ്യാപനം വലിയ തോതിലാണ് ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ ദില്‍ഷാദ് ഗാര്‍ഡനിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ട് ഡോക്ടര്‍മാരടക്കം എട്ട് പേര്‍ക്കാണ് ആശുപത്രിയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, രോഗം സ്ഥിരീകരിച്ച എട്ട് പേരില്‍ മലയാളികളില്‍ ഒരാള്‍ എട്ട് മാസം ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇവര്‍ക്ക് മതിയായ ചികിത്സ ഇതുവരെ ലഭ്യമാക്കിയില്ലെന്ന പരാതിയും പുറത്തുവരുന്നുണ്ട്. വിശദാംശങ്ങളിലേക്ക്.

ഡോക്ടറുടെ വിദേശയാത്ര

ഡോക്ടറുടെ വിദേശയാത്ര

നിലവില്‍ ആശുപത്രിയില്‍ കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍മാരില്‍ ഒരാള്‍ വിദേശത്ത് യാത്ര നടത്തി തിരിച്ചെത്തിയതാണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ എട്ട് പേര്‍ക്കും രോഗം ബാധിച്ചും എന്നത് എങ്ങനെയാണെന്ന് വ്യക്തമാകാത്ത അവസ്ഥയിലാണ് ആരോഗ്യ അധികൃതര്‍. കൊറോണ സ്ഥിരീകരിച്ച രമ്ട് ഡോക്ടര്‍മാര്‍ ഉത്തരേന്ത്യക്കാരും നഴ്‌സുമാരില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയുമാണ്.

പ്രതീക്ഷിച്ചിരുന്നില്ല

പ്രതീക്ഷിച്ചിരുന്നില്ല

സംസ്ഥാനത്തെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊറോണ രോഗകള്‍ വരാത്തതുകൊണ്ട് രോഗം വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം, വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്ന കാന്‍സര്‍ സെന്ററിലെ നഴ്‌സ് മാധ്യമങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തി. ഇതേ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രി അടച്ചിട്ട് അണുവിമുക്തമാക്കിയിരുന്നു.

മതിയായ ചികിത്സ സൗകര്യങ്ങളില്ല

മതിയായ ചികിത്സ സൗകര്യങ്ങളില്ല

അതേസമയം, രോഗം സ്ഥിരീകരിച്ചതോടെ ഇവരെ എല്ലാവരെയും രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് ഇവിടെ മതിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് ഇവര്‍ പരാതി പറയുന്നു. ഇത് ആശുപത്രി അധികൃതര്‍ക്ക് മുമ്പില്‍ ചൂണ്ടിക്കാണിച്ചെങ്കിലും യാതൊരുവിധ പ്രതികരണവും ലഭിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ ദില്ലി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പോലും അറിയില്ലെന്ന് ഇവര്‍ പറയുന്നു.

ജീവന്‍ അപകടത്തിലാണ്

ജീവന്‍ അപകടത്തിലാണ്

ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഒരു നഴ്്‌സ് മാതൃഭൂമിയുമായി ബന്ധപ്പെട്ടിരുന്നു. 30 പേരുടെ ജീവന്‍ അപകടത്തിലാണെന്ന് ഇവര്‍ പറയുന്നു. ആശുപത്രി അധികൃതര്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ എന്നം സംശയമാണെന്ന് പറയുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ മാധ്യമങ്ങളെ ആശ്രയിച്ചിരിക്കുന്നതെന്ന് കൂട്ടത്തിലെ നഴ്‌സ് മാതൃഭൂമിയോട് പറഞ്ഞു.

ആശുപത്രി അടച്ചു

ആശുപത്രി അടച്ചു

ഡോക്ടര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നേരത്തെ അടച്ചിരുന്നു. ഡോക്ടര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവായതോടെ ആശുപത്രിയും ലാബ്, എന്നിവ അണുവിമുക്തമാക്കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ 31ന് അടച്ചിട്ടത്. യുകെയില്‍ നിന്നും നാട്ടിലെത്തിയ ബന്ധുക്കളില്‍ നിന്നാണ് ഡോക്ടര്‍ക്ക് കൊറോണ ബാധിച്ചതെന്നാണ് കരുതുന്നത്. ഡോക്ടറുടെ സഹോദരന്‍, സഹോദര ഭാര്യ, എന്നിവരാണ് യുകെയില്‍ നിന്നെത്തിയത്. ഇവരില്‍ നിന്നാകാം ഡോക്ടര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നതെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്‍ അറിയിച്ചിരുന്നു.

English summary
Five Malayalee Nurses Tested Corona Positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X