കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ കോണ്‍ഗ്രസ് തകരുന്നു; രാജിവച്ച 5 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

Google Oneindia Malayalam News

ദില്ലി: വിചിത്രമായ രാഷ്ട്രീയ നീക്കങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിസന്ധി നേരിടുമ്പോഴെല്ലാം കോണ്‍ഗ്രസ് അംഗങ്ങള്‍ സഹായിത്തിനെത്തും. അവര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്യും.

2017ല്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം പലതവണ ഇത്തരം കളംമാറലിന് മണിപ്പൂര്‍ സാക്ഷിയായി. എംഎല്‍എമാരുടെ കളംമാറ്റങ്ങള്‍ കാരണം 13 സീറ്റുകളാണ് ഇപ്പോള്‍ നിയമസഭയില്‍ ഒഴിഞ്ഞുകിടക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

5 പേര്‍ രാജിവച്ചു

5 പേര്‍ രാജിവച്ചു

ഈ മാസം പത്തിന് നിയമസഭയില്‍ ബിജെപി സര്‍ക്കാര്‍ അവിശ്വാസ പ്രമേയം നേരിട്ടു. വോട്ടെടുപ്പ് നടക്കാനിരിക്കെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവയ്ക്കുകയായിരുന്നു. എംഎല്‍എ പദവിയും പാര്‍ട്ടിയിലെ സ്ഥാനങ്ങളും ഇവര്‍ രാജിവച്ചു. ഇതോടെ ബിജെപി സര്‍ക്കാര്‍ അവിശ്വാസ പ്രമേയം മറികടന്നു.

ഇനി ബിജെപിയില്‍

ഇനി ബിജെപിയില്‍

രാജിവച്ച അഞ്ച് പേരും ഇന്ന് ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. മുഖ്യമന്ത്രി ബിറേന്‍ സിങിന്റെ സാന്നിധ്യത്തിലായിരുന്നു ബിജെപി അംഗത്വമെടുക്കല്‍. മണിപ്പൂരിലെ സര്‍ക്കാരിന് ഇനി ഭീഷണികളൊന്നുമില്ലെന്ന് മേഖലയുടെ പാര്‍ട്ടി ചുമതലയുള്ള ബിജെപി നേതാവ് റാം മാധവ് പ്രതികരിച്ചു. മണിപ്പൂരില്‍ ഇനിയും ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കോണ്‍ഗ്രസിലെ പടക്കുതിരകള്‍

കോണ്‍ഗ്രസിലെ പടക്കുതിരകള്‍

കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഇബോബി സിങിന്റെ അനന്തരവന്‍ ഹെന്‍ട്രി ഓക്രാം, പനോണം ബ്രോക്കണ്‍, ഓയ്‌നം ലുഖോയ് സിങ്, ഗംതാങ് ഗാവോകിപ്, ജിന്‍സുവാന്‍ഹാവു സോയു എന്നിവരാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്.

സഭയിലെ അംഗബലം

സഭയിലെ അംഗബലം

60 അംഗ നിയമസഭയാണ് മണിപ്പൂരിലേത്. 13 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ബാക്കിയുള്ള 47ല്‍ 34 അംഗങ്ങളുടെ പിന്തുണയോടെയാണ് ബിജെപി ഭരണം. 2017ല്‍ തിരഞ്ഞെടുപ്പ് നടന്ന വേളയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നത് കോണ്‍ഗ്രസ് ആയിരുന്നു.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബിജെപി അംഗം തിരഞ്ഞെടുക്കപ്പെട്ടത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുകയാണുണ്ടായത്. ബിജെപിയുടെ സ്ഥാനാര്‍ഥിയാണ് മികച്ചത് എന്നാണ് ഇരുവരും കോണ്‍ഗ്രസ് നേതൃത്വത്തിന് പിന്നീട് നല്‍കിയ വിശദീകരണം.

പാകിസ്താന്‍ ശരിക്കും പെട്ടു; സൗദി കിരീടവകാശി മുഖം കൊടുത്തില്ല, മാപ്പ് ചോദിച്ചിട്ടും കാര്യമുണ്ടായില്ലപാകിസ്താന്‍ ശരിക്കും പെട്ടു; സൗദി കിരീടവകാശി മുഖം കൊടുത്തില്ല, മാപ്പ് ചോദിച്ചിട്ടും കാര്യമുണ്ടായില്ല

ബിജെപിക്ക് ശശി തരൂരിന്റെ ലോക്ക്; തരൂരിനെതിരേ നോട്ടീസുമായി ബിജെപി, വിവാദം കത്തുന്നുബിജെപിക്ക് ശശി തരൂരിന്റെ ലോക്ക്; തരൂരിനെതിരേ നോട്ടീസുമായി ബിജെപി, വിവാദം കത്തുന്നു

English summary
Five Manipur Congress MLAs Join BJP in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X