ഹിന്ദു നേതാക്കളെ കൂട്ടക്കൊല ചെയ്യാന്‍ നീക്കം; കോയമ്പത്തൂരില്‍ അഞ്ചുപേര്‍ അറസ്റ്റില്‍, കല്യാണ മറവില്‍
കോയമ്പത്തൂര്‍: ഹിന്ദു നേതാക്കളെ കൊലപ്പെടുത്താന്‍ വന്നതാണെന്ന് ആരോപിച്ച് അഞ്ച് പേരെ കോയമ്പത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്‌റ്റെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ പരോളിലിറങ്ങിയ പ്രതിയുടെ വിവാഹത്തിന് വന്നവരാണ് അറസ്റ്റിലായത്.

ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തതെങ്കിലും തിങ്കളാഴ്ചയാണ് പോലീസ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. വളരെ രഹസ്യമായിട്ടായിരുന്നു പോലീസ് നീക്കം. വര്‍ഗീയ സംഘര്‍ഷവും പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു. ഹിന്ദു മക്കള്‍ കക്ഷിയില്‍ പെട്ട നേതാക്കളെ കൊലപ്പെടുത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും പോലീസ് പറയുന്നു.
അഞ്ചുപേരില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഭീകരസംഘടനയില്‍ അംഗങ്ങളല്ല ഇവര്‍. എന്നാല്‍ കശ്മീരിലെ ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കൊലപാതകമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസിന് ചോദ്യം ചെയ്യലില്‍ ബോധ്യമായിട്ടുണ്ട്.
സാമുദായിക സൗഹാര്‍ദ്ദം തകര്‍ത്ത് നേട്ടമുണ്ടാക്കാനാണ് പ്രതികള്‍ ലക്ഷ്യമിട്ടത്. ഗണേശ ഉല്‍സവത്തോട് അനുബന്ധിച്ച് കലാപമായിരുന്നു ലക്ഷ്യം. സപ്തംബര്‍ 13ലെ ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് എന്‍ഡിടിവിയോട് പറഞ്ഞു.
ചെന്നൈയില്‍ നിന്നെത്തിയവരാണ് നാല് പേര്‍. ഒരാള്‍ ഇവരെ സ്വീകരിക്കാനെത്തിയ വ്യക്തിയാണ്. ഹിന്ദു മക്കള്‍ കക്ഷിയുടെ അര്‍ജുന്‍ സമ്പത്ത്, ഹിന്ദു മുന്നണിയുടെ മൂകാംബികൈ മണി എന്നിവരുള്‍പ്പെടെയുള്ളവരെയാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതത്രെ.












Click it and Unblock the Notifications