കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണിനും പെണ്ണിനും ജന്മദിനം ആഘോഷിക്കാനും പാടില്ല; സദാചാരപോലീസ് ചമഞ്ഞ അ‍ഞ്ച് പേര്‍ അറസ്റ്റില്‍...

  • By Vishnu
Google Oneindia Malayalam News

മംഗലാപുരം: ജന്മദിനം ആഘോഷിക്കുന്നതിനിടെ യുവതീ യുവാക്കള്‍ക്ക് നേരെ സദാചാര ഗുണ്ടായിസത്തിന് ശ്രമം. പുത്തൂരിലെ ഒറു ഹോം സ്‌റ്റേയില്‍ ജന്മദിനം ആഘോഷിക്കാനെത്തിയ രണ്ട് യുവാക്കള്‍ക്കും യുവതികള്‍ക്കെതിരെയുമായിരുന്നു സദാചാര ഗുണ്ടായിസത്തിന് മുതിര്‍ന്നത്. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പുത്തൂര്‍ താലൂക്ക് ഒലമൊഗറുവിലെ അസീസുദ്ദീന്‍ അക്തര്‍, മുഹമ്മദ് മുക്താര്‍, കുംബ്രയിലെ സലാം, മുഹമ്മദ് റഫീഖ്, മുഹമ്മദ് ആസിഫ് എന്നിവരാണ് പിടിയിലായത്. ഒലമൊഗറുവിലെ ഗ്രീന്‍വാലി ഹോളീഡേ ഹോമിലെത്തിയ സുഹൃത്തുക്കള്‍ക്ക് നേരെയായിരുന്നു ആക്രമണം.

Moral police

ഹോംസ്‌റ്റേയില്‍ അതിക്രമിച്ച് കയറിയ ഇവര്‍ കുട്ടികളെ മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്യുകയായിരുന്നു. ഹോംസ്‌റ്റേയില്‍ അതിക്രമം നടക്കുന്നറിഞ്ഞ് സ്ഥലത്തെത്തിയ പുത്തൂര്‍ റൂറല്‍ എസ്‌ഐയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സ്റ്റേഷനില്‍ എത്തിയ ഒരു സംഘം എസ്‌ഐയെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

അക്രമി സംഘത്തെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടെ കോണ്‍സ്റ്റബിള്‍മാരെ ആക്രമിച്ചെന്നും പരാതിയുണ്ട്. കോണ്‍സ്റ്റബിള്‍മാരായ ദിനേശ്, ഗജേന്ദ്ര എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമി സംഘത്തിന്റെ തലവനായിരുന്ന അസീസുദ്ദീന്‍ അക്തറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടണ്ട്.

ഇയാള്‍ നേരത്തെ പിടിയിലായ മുഹമ്മദ് മുക്താറിന്റെ സഹോദരനാണ്. സ്‌റ്റേഷനില്‍ അക്രമം നടക്കുന്നതറിഞ്ഞ് പുത്തൂര്‍ എഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Five men arrested for moral policing at Mangalapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X