Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഗാന്ധി രാജ്യത്തെ ആവേശത്തിലാഴ്ത്തിയ ആ അഞ്ച് നിമിഷങ്ങൾ, വീഡിയോയുമായി കോൺഗ്രസ്

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയുടെ ഈ വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ദിനം ഒട്ടും മനോഹരമായിരിക്കാന്‍ സാധ്യതയില്ല. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും രാഹുല്‍ ഗാന്ധിയെ ആശംസകള്‍ കൊണ്ട് മൂടുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളളവര്‍ രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്നു. ആയുരാരോഗ്യ സൗഖ്യമുണ്ടാകട്ടെ എന്നാണ് നരേന്ദ്ര മോദിയുടെ ട്വീറ്റ്. കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ ഇക്കുറി ആശംസിച്ചിരിക്കുന്നത് വ്യത്യസ്തമായിട്ടാണ്.

അഞ്ച് നിമിഷങ്ങള്‍

അഞ്ച് നിമിഷങ്ങള്‍

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിക്ക് ആശംസകളുമായി ഒരു വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ ഇന്ത്യക്കാരെയും രാഹുല്‍ ഗാന്ധി ആവേശം കൊളളിച്ച അഞ്ച് നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയുളളതാണ് ആ വീഡിയോ. ഇന്ത്യക്കാരനായിരിക്കുക എന്നാല്‍ എന്താണ് എന്ന് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചതാണ് വീഡിയോയില്‍ ഒന്നാമതായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഇന്ത്യക്കാരനായിരിക്കുക എന്നാല്‍ എന്താണ്

ഇന്ത്യക്കാരനായിരിക്കുക എന്നാല്‍ എന്താണ്

നമ്മളെ ആര് മോശം പറഞ്ഞാലും ചീത്ത വിളിച്ചാലും ആക്രമിച്ചാലും നമ്മുടെ മനസ്സില്‍ അവരോട് സ്‌നേഹം മാത്രമേ ഉണ്ടാകാന്‍ പാടുളളൂ എന്നാണ് രാഹുല്‍ ഗാന്ധി അന്ന് പ്രസംഗിച്ചത്. ഐക്യഭാരതത്തെ കുറിച്ച് രാഹുല്‍ പറഞ്ഞതാണ് രണ്ടാമത്തെ സന്ദര്‍ഭം. നമുക്ക് ഇന്ത്യയെ വീണ്ടും ഒന്നാക്കേണ്ടതുണ്ട്, എല്ലാ മതങ്ങളേയും സമുദായങ്ങളേയും സംസ്ഥാനങ്ങളേയും ഒരുമിച്ച് കൊണ്ടുവരേണ്ടതുണ്ട് എന്നാണ് രാഹുല്‍ പറഞ്ഞത്.

വിഭജിച്ചത് മതി

വിഭജിച്ചത് മതി

വിഭജിച്ചത് മതിയെന്നും ഇന്ത്യ എന്നാല്‍ പല രാജ്യങ്ങള്‍ അല്ലെന്നും പല ജാതികളും മതങ്ങളും അല്ലെന്നും ഇത് ഒരു രാജ്യമാണ് എന്നുമാണ് രാഹുല്‍ ഗാന്ധിയുടെ പ്രശസ്തമായ ആ പ്രസംഗം. മൂന്നാമത്തെത് പുതിയ ഇന്ത്യയെ കുറിച്ചാണ്. ഇന്ത്യ എന്നത് 1.3 ബില്യണ്‍ സങ്കല്‍പ്പങ്ങളാണ് ഇന്ത്യ. ഇത് തന്നെയാണ് ഇന്ത്യയുടെ കരുത്തും. അവയെ അടിച്ചമര്‍ത്താന്‍ സാധിക്കില്ല. അവയെ അതുപോലെ തുടരാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും രാഹുല്‍ പറഞ്ഞു.

സ്ത്രീ ശാക്തീകരണം

സ്ത്രീ ശാക്തീകരണം

ചെന്നൈയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുമായി രാഹുല്‍ നടത്തിയ സംവാദത്തിലെ ഭാഗമാണ് അടുത്തത്. സ്ത്രീ ശാക്തീകരണത്തെ കുറിച്ച് രാഹുല്‍ അന്ന് പറഞ്ഞത് സ്ത്രീകളെന്ന നിലയ്ക്ക് എല്ലാ അവകാശങ്ങളും നിങ്ങള്‍ക്കുണ്ട്. സ്ത്രീ ആയത് കൊണ്ട് നിങ്ങള്‍ക്കത് ചെയ്യാനാകില്ല എന്ന് പറയുന്നവരോട് നിങ്ങള്‍ പറയേണ്ടത് നിങ്ങളൊരു പുരുഷനാണ് അതുകൊണ്ട് നിങ്ങള്‍ക്കിത് ചെയ്യാനാകില്ല എന്നാണ് എന്ന വാക്കുകള്‍ക്ക് വന്‍ കയ്യടി ലഭിച്ചിരുന്നു.

താന്‍ കോണ്‍ഗ്രസുകാരനാണ്

താന്‍ കോണ്‍ഗ്രസുകാരനാണ്

അഞ്ചാമതായി കോണ്‍ഗ്രസിനെ കുറിച്ചുളള രാഹുലിന്റെ വാക്കുകളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതും ലോക്‌സഭയിലെ പ്രസംഗത്തിന്റെ ഭാഗമാണ്. ബിജെപിയോട് രാഹുല്‍ പറഞ്ഞു, നിങ്ങളുടെ മനസ്സില്‍ എന്നോട് ദേഷ്യവും വെറുപ്പുമുണ്ട്. എന്നാല്‍ എന്റെ മനസ്സില്‍ നിങ്ങളോട് ഒരു വെറുപ്പുമില്ല. കാരണം താന്‍ കോണ്‍ഗ്രസുകാരനാണ് എന്നാണ് രാഹുല്‍ നിറഞ്ഞ കയ്യടികള്‍ക്കിടെ പ്രസംഗിച്ചത്.

വീഡിയോ കാണാം

രാഹുൽ ഗാന്ധിയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി കോൺഗ്രസ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+